കോളജ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: 17കാരന്‍ അറസ്റ്റില്‍!
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 17കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് 17കാരന്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. 17കാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി തയ്യാറായി.
ഗര്‍ഭത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ പരിശോധിച്ചശേഷം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ വീട്ടുജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയോടൊപ്പം പെണ്‍കുട്ടി വീടുവിട്ടിറങ്ങി. ഇവര്‍ ചെന്നൈയില്‍ എത്തിയെങ്കിലും ഗര്‍ഭം അലസിപ്പിക്കാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാതെ തൊഴിലാളിയുടെ കൂടെ അയാളുടെ സംസ്ഥാനത്തേക്ക് പോയി.

ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയേയും തൊഴിലാളിയേയും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് ബന്ധുവായ 17കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ 17കാരനെ ജൂവനൈല്‍ ഹോമിലേക്ക് അയച്ചു.












Click it and Unblock the Notifications