ദുരിതാശ്വാസ ക്യാമ്പില്‍ പതിനൊന്നുകാരിക്ക് പീഡനം: 45 കാരന്‍ അറസ്റ്റില്‍, സംഭവം തൃശൂരില്‍!!
തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. അന്തിക്കാട് കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(45)നെയാണ് അന്തിക്കാട് എസ്.ഐ. എസ്.ആര്‍. സനീഷ് അറസ്റ്റ് ചെയ്തത്. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ് വീട് തകര്‍ന്ന ദുരിതബാധിതര്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി ക്യാമ്പിനോട് ചേര്‍ന്ന പുത്തന്‍പീടിക ജി.എല്‍.പി. സ്‌കൂളിന്റെ മൂത്രപ്പുരയില്‍വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് കുട്ടി അന്തിക്കാട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിയെ വീട്ടില്‍നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ രാധാകൃഷ്ണനെ പോക്‌സോ കോടതി റിമാന്റ് ചെയ്തു. 31നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ക്യാമ്പില്‍നിന്നും പോയ രാധാകൃഷ്ണന്‍ സാധനങ്ങള്‍ വാങ്ങാന്‍ ക്യാമ്പില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു.ഏഴ് കുടുംബങ്ങളാണ് അവസാനം ക്യാമ്പില്‍ ഉണ്ടായിരുന്നത്. ക്യാമ്പ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. പ്രളയദുരിതാശ്വാസ ക്യാമ്പില്‍ സംസ്ഥാനത്തെ ആദ്യ പീഡനമാണ്.












Click it and Unblock the Notifications