തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: തൃശൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി, അപകടം വള്ളം മറിഞ്ഞ്!!

Google Oneindia Malayalam News

തൃശൂര്‍: കാലവര്‍ഷക്കെടുതിയുടെ ഭാഗമായി തിങ്കളാഴ്ച ഒരാളെ കാണാതായി. തൃശൂരില്‍ വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുകയാണ്. കേരളത്തില്‍ എല്ലായിടത്തും മഴ ലഭിക്കുന്നുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്.

പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ആരംഭിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി 37 ക്യാമ്പുകള്‍ മാത്രം. ഇവിടെ 657 കുടുംബങ്ങലിലെ 2679 അംഗങ്ങളാണുള്ളത്. ആലപ്പുഴയില്‍ 20 ക്യാമ്പുകളുണ്ട്. ഇവിടെ 469 കുടുംബങ്ങളിലെ 1882 പേരുണ്ട്. തൃശൂരില്‍ ആറ് ക്യാമ്പിലായി 146 പേരും, കോട്ടയത്ത് നാല് ക്യാമ്പിലായി 210 പേരുമുണ്ട്. മറ്റു ജില്ലകളില്‍ ക്യാമ്പുകള്‍ കുറവാണ്. 24030.38 ഹെക്ടര്‍ കൃഷിനാശം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 334.8 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 433 വീടുകള്‍ പൂര്‍ണമായും, 11514 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 21.37 കോടിയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴശക്തമായാല്‍ നാശനഷ്ടം വര്‍ധിക്കും.

rain

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യത. അറബികടലിന്റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിന് പോകരുത്. കേരള ലക്ഷദീപ് തീരങ്ങളില്‍ നാളെവരെ വേലിയേറ്റ സമയത്ത് 2.8 മുതല്‍ 3.2 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്. മീന്‍പിടുത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തുശക്തി പ്രാപിക്കാനും അത് ആഞ്ഞടിക്കാനും സാധ്യതയുണ്ട്. തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്. ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാന്‍ നങ്കൂരമിടുമ്പോള്‍ അവതമ്മില്‍ നിശ്ചിത അകലം പാലിക്കേണ്ടതാണ്. തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടല്‍ക്കാഴ്ച്ച കാണാന്‍ പോകരുത്. ബോട്ടുകള്‍ തീരത്തുനിന്ന് കടലിലേയ്ക്കും, കടലില്‍നിന്ന് തീരത്തേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം.

Thrissur
English summary
Thrissur Local News about man missing case in monsoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X