തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ സോളാര്‍ പാനല്‍ തട്ടിപ്പ്: ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍, തട്ടിയത് 18 ലക്ഷം രൂപ!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പതിനെട്ടു ലക്ഷം രൂപയുടെ സോളാര്‍ പാനല്‍ തട്ടിപ്പില്‍ ഒളവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. കോട്ടയം പാല സ്വദേശി കുഴുമുള്ളില്‍ വീട്ടില്‍ ബെന്നിയച്ചന്‍ ജോസഫ്(48)ആണ് അറസ്റ്റിലായത്. മാളയിലുള്ള സ്വകാര്യ ആശുപത്രിയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്ത് കേസ്സിലാണ് അറസ്റ്റ്.


രണ്ടു വര്‍ഷത്തോളമായി കേരളത്തിനത്തും പുറത്തും ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. 2016 ലാണു കേസിനാസ്പദമായ സംഭവം. ആളൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിവരവേ എറണാകുളത്തുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ക്രൈം സ്‌ക്വാഡ് പ്രതിയെ പിടികൂടിയത്. പിടിയിലാകുന്ന സമയം ഓണ്‍െലെന്‍ വഴി പുതിയ തട്ടിപ്പ് ആസൂത്രണം ചെയ്ത് വരികയായിരുന്നു ഇയാളെന്ന് പോലീസ് അറിയിച്ചു. ഇടുക്കി ജില്ലയില്‍ സമാനമായ തട്ടിപ്പ് നടത്തിയതായി പ്രതി പോലീസില്‍ സമ്മതിച്ചിട്ടുണ്ട്.

arrest-01


ചാലക്കുടി ഡി.െവെ.എസ്.പി: സി.എസ്.ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശാനുസരണം ആളൂര്‍ എസ്.ഐ:വി.വി.വിമല്‍, ക്രൈ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ:വി.എസ്.വത്സകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സതീശന്‍ മടപ്പാട്ടില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മൂസ്സ പി.എം, സില്‍ജോ വി.യു, ഷിജോ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Thrissur
English summary
Thrissur Local News about money fraud regarding solar panel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X