ഹണിട്രാപ് കേസിലെ പ്രതിയായ യുവതിക്കെതിരെ കൊലപാതക കുറ്റം: പ്രതി മുന്‍ കാമുകനെ കൊന്ന കേസില്‍!
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഹണിട്രാപ് കേസിലെ പ്രതിയായ യുവതിക്കെതിരെ കൊലപാതക കുറ്റം. വയനാട് സ്വദേശിനി നസീമക്കെതിരെയാണ് കൊലപാതകത്തിന് കേസെടുത്തിട്ടുള്ളത്. തലശ്ശേരി സ്വദേശിയായ യുവാവിനെ കൊടുങ്ങല്ലൂരിലെ ഫഌറ്റിലേക്ക് വിളിച്ചു വരുത്തി സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയ സംഭവത്തിലെ പ്രധാന പ്രതിയാണ് വയനാട് സ്വദേശിനിയായ നസീമ. ഇവര്‍ക്കെതിരെ തിരുവനന്തപുരം പോലീസാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുള്ളത്. പഴയ കാമുകന്‍ രഞ്ചുകൃഷ്ണന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയാണ് നസീമ.

ഹണിട്രാപ്പ് കേസില്‍ പിടിയിലായി തൃശൂര്‍ വനിതാ ജയിലില്‍ കഴിയുന്ന നസീമയെ അറസ്റ്റ് ചെയ്യുന്നതിനായി തിരുവനന്തപുരം പൊലീസ് കൊടുങ്ങല്ലൂര്‍ മജിസ്‌ട്രേട്ട് കോടതിയുടെ അനുമതി തേടി. തിരുവനന്തപുരത്ത് താമസിക്കുന്ന സമയത്ത് നസീമയുടെ വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച രഞ്ചു കൃഷ്ണനെ ക്വട്ടേഷന്‍സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ ജഡം കര്‍ണ്ണാടകയിലെ വിരാജ് പേട്ടയില്‍ നിന്നുമാണ് കണ്ടെടുത്തത്. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകനെ കൊല്ലാന്‍ നസീമ ഗുണ്ടാസംഘത്തെ നിയോഗിച്ചുവെന്നാണ് പോലീസിന്റെ പക്ഷം.












Click it and Unblock the Notifications