തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ നഗരത്തിന്റെ കളിമുറ്റം അണിഞ്ഞൊരുങ്ങുന്നു: നെഹ്രു പാര്‍ക്കിന് 2 കോടി 66 ലക്ഷത്തിന്റെ പദ്ധതി!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ നഗരത്തിന്റെ കളിമുറ്റമായ റൗണ്ടിലെ നെഹറു പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു. അത്യാധുനിക സൗകര്യങ്ങളോടെയാണ് പാര്‍ക്കിന്‍െ്‌റ അറ്റകുററ പണി. തൃശൂര്‍ കോര്‍പ്പറേഷന് കീഴിലാണ് നെഹ്‌റുപാര്‍ക്ക്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി 66 ലക്ഷത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ക്ക് മൂന്നുമാസത്തേക്ക് അടച്ചു.

കുട്ടികള്‍ക്കായി കൂടുതല്‍ അണിഞ്ഞൊരുങ്ങാനുള്ള ഒരുക്കത്തിലാണ് പാര്‍ക്ക്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്നുഘട്ടങ്ങളിലായി നടക്കുന്ന പ്രവര്‍ത്തികള്‍ക്ക് ആകെ 2 കോടി 66 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

nehrupark-

ഇതില്‍ അന്‍പത് ശതമാനം കേന്ദ്ര സര്‍ക്കാരും മുപ്പത് ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം കോര്‍പ്പറേഷനുമാണ് വഹിക്കുക. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ആരംഭം കുറിച്ചതോടെ പാര്‍ക്ക് മൂന്നുമാസത്തേക്ക് അടച്ചതായുള്ള കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഔദ്യോഗിക അറിയിപ്പും പാര്‍ക്കില്‍ സ്ഥാപിച്ചു.

ആദ്യഘട്ടമായി ശൗചാലയം, മ്യൂസിക്കല്‍ ഫൗണ്ടന്‍, നടപ്പാത, പുല്‍ത്തകിടി, സൈക്കിള്‍ വാക്കിംഗ് ട്രാക്കുകള്‍, സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ എന്നിവയാണ് നടക്കുക. രണ്ടാംഘട്ടത്തില്‍ കളിയുപകരണങ്ങള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ നടക്കും. ഒന്നാം ഘട്ടത്തിനായി 91 ലക്ഷവും രണ്ടാംഘട്ടത്തിനായി 75 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ആദ്യ രണ്ടു ഘട്ടങ്ങളുടെ ടെണ്ടര്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷമാകും മൂന്നാംഘട്ട നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിക്കുകയുള്ളൂ. അതേസമയം ഓണവും പുലിക്കളിയുമടക്കമുള്ള ആഘോഷ അവധി ദിനങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പാര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ദീര്‍ഘനാളത്തേക്ക് അടച്ചിട്ടതിനെതിരെ പരാതികളും ഉയര്‍ന്നിട്ടുണ്ട്.

Thrissur
English summary
Thrissur Local News about nehru park.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X