തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴയും വെള്ളപ്പൊക്കവും.. ചീരക്കുഴി ജാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പഴയന്നൂര്‍ ഗായത്രിപ്പുഴയിലെ ശക്തമായ കുത്തൊഴുക്കില്‍ ഡാമിന്റെ എട്ടു ഷട്ടറുകളിലെ മൂന്നു ഷട്ടറുകള്‍ തകരാറിലായി. ഒരെണ്ണം എപ്പോള്‍ വേണമെങ്കിലും തകരാമെന്ന നിലയിലുമാണ്. പുഴയിലൂടെ ഒലിച്ചുവന്ന ഭീമന്‍ മരം തടയണയില്‍ തടഞ്ഞുനിന്നതാണ് ഷട്ടറുകള്‍ തകരാനുള്ള കാരണം. ഒഴുകിയെത്തിയ പ്രളയജലം ഇരുകരകളിലൂടെയും കവിഞ്ഞൊഴുകുന്നതിന് ഇതിടയാക്കി. ഷട്ടറുകള്‍ ഒലിച്ചുപോയതിനാല്‍ കൂടുതല്‍ ശക്തിയായി വെള്ളം പ്രവഹിക്കുന്ന സാഹചര്യവുമുണ്ടായി.

cheera-1534599502.jpg


ചീരക്കുഴി ഡാം റോഡിലേക്കുള്ള വാഹന ഗതാഗതം നേരത്തേ നിരോധിച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ തകര്‍ന്നെന്നു വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഷട്ടറകള്‍ തകര്‍ന്നെങ്കിലും ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പഴയ പാലത്തിലേക്ക് പൊതുജനങ്ങളെ പ്രവേശിക്കുന്നതിന് പോലീസ് വിലക്കുമുണ്ട്. ഈ ഭാഗത്തെ കൃഷിയിടങ്ങളില്‍ വെള്ളം കയറി. ഏതാനും വീടുകളും വെള്ളത്തിലായെങ്കിലും താമസക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. 2007ലാണ് ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായിരുന്നത്. അന്നും ഷട്ടറുകള്‍ ഒലിച്ചുപോയിരുന്നു.

Thrissur
English summary
thrissur local news about opening of cheerakkuzhi dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X