തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ സ്വര്‍ണക്കവര്‍ച്ച: അന്വേഷണം ഊര്‍ജിതം, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നെടുമ്പാശേരിയില്‍നിന്നും സ്വര്‍ണവുമായി പോകുകയായിരുന്ന രണ്ടംഗ സംഘത്തെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്ത സംഘത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിവ്. മലപ്പുറം, കോഴിക്കോട് ജില്ലകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും കൊണ്ടുവരികയായിരുന്ന 560ഗ്രാം സ്വര്‍ണമാണ് അക്രമി സംഘം തട്ടിയെടുത്തത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും കാര്‍ മാര്‍ഗം സ്വര്‍ണവുമായി കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന ഉവൈസും ഹര്‍ഷാദുമാണ് ആക്രമണത്തിന് ഇരയായത്.

goldbars-14-149215

ഇവരുടെ കാറിന് പുറകില്‍ ഇന്നോവ കാറിടിച്ച് അക്രമി സംഘം സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു എന്നാണ് ഇവര്‍ പോലീസില്‍ നല്കിയ പരാതി. പോട്ട മേല്‍പ്പാലത്തിനടുത്തുവച്ച് ശനിയാഴ്ച രാവിലെ 6.30ഓടെയായിരുന്നു സംഭവം. ഇവരുടെ പരാതിയനുസരിച്ച് കൊച്ചിയില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരാതിക്കാരുടെ മൊഴിയെടുത്തു. കണ്ണൂര്‍ സ്വദേശി ദുബായിയില്‍നിന്നും നെടുമ്പാശേരിയിലെത്തി സ്വര്‍ണം കൈമാറിയെന്നാണ് പരാതിക്കാര്‍ നല്കുന്ന വിവരം. സ്വര്‍ണം കൈപ്പറ്റിയതിന് ശേഷം ഇവരുടെ കാറില്‍ സ്വര്‍ണം കൊണ്ടുവന്നയാളെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടാക്കിയാണ് ഇവര്‍ കൊടുവള്ളിയിലേക്ക് മടങ്ങിയതെന്നും പറയുന്നു. എന്നാല്‍ പരാതിക്കാരും കുഴല്‍പ്പണ മാഫിയയിലെ കണ്ണികളാണെന്നാണ് പോലീസ് നിഗമനം. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇതില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

Thrissur
English summary
thrissur-local-news about police started investigation on gold robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X