പ്രളയബാധിതര്‍ക്ക് സഹായം: തൃശൂരില്‍ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി, ഒരു ദിവസത്തെ വരുമാനം ഫണ്ടിലേക്ക്!
തൃശൂര്‍: പ്രളയബാധിതര്‍ക്ക് കൈത്താങ്ങ് നല്കുവാനായി സ്വകാര്യ ബസുകള്‍ ജില്ലയില്‍ ഓടിത്തുടങ്ങി. ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ബസുകളാണ് ഓടിത്തുടങ്ങിയത്. ഒരു ദിവസത്തെ വരുമാനത്തിന്റെ മുഴുവന്‍ തുകയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ ആര്.ടി.ഒ. കെ.എം. ഉമ്മര്‍ ഫ്ളാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു. ബസുടമ നേതാക്കളായ വി.എസ്. പ്രദീപ്, ടി.എ. ഹരിദാസ്, ടി.വി. വര്‍ഗീസ്, സി.എം. ജയനാഥ്, വി.പി. ജോണി, എം.എം. ജോണ്‍സ്, നവീന്‍ ബേബി എന്നിവര്‍ നേതൃത്വം നല്കി.
തൃപ്രയാര്‍ മേഖലയില്‍ നടന്ന ദുരിതാശ്വാസ നിധി സമാഹരണത്തില്‍ വലപ്പാട് സി.ഐ. ടി.കെ. ഷൈജു ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശോഭാ സുബിന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനു, ബസ് സംഘടനാ നേതാക്കളായ നൗഷാദ് ആറ്റു പറമ്പത്ത്, അജിത്കുമാര്‍, അലക്സ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ചാലക്കുടി മേഖലയില്‍ നടന്ന ദുരിതാശ്വാസ നിധി സമാഹരണത്തില്‍ ഇന്റര്‍സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് സംസ്ഥാന പ്രസിഡന്റ് ജോയ് തോട്ടത്തില്‍ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനംചെയ്തു. സംഘടനാ നേതാക്കളായ ബിജു, സ്റ്റാബി തുടങ്ങിയവര്‍ നേതൃത്വം നല്കി.

എറണാകുളം -ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്തവര്‍ ഇന്നലെ പണം ബക്കറ്റില്‍ നിക്ഷേപിക്കുകയായിരുന്നു. ബസുടമ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 40 ബസുകള്‍ കളക്ഷന്‍ മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയായിരുന്നു. ടിക്കറ്റ് ചാര്‍ജ് യാത്രക്കാര്‍ കണ്ടക്ടറുടെ കൈയില്‍ കരുതിയ ബക്കറ്റില്‍ നിക്ഷേപിച്ചു. തൃപ്രയാറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് നൗഷാദ്, ട്രഷറര്‍ വി.എസ്. പ്രദീപ്, വലപ്പാട് സി.ഐ: ടി.കെ. ഷൈജു, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു എന്നിവര്‍ ചേര്‍ന്ന് ധനസമാഹരണം നടത്തി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications