തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയബാധിതര്‍ക്ക് സഹായം: തൃശൂരില്‍ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി, ഒരു ദിവസത്തെ വരുമാനം ഫണ്ടിലേക്ക്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രളയബാധിതര്‍ക്ക് കൈത്താങ്ങ് നല്‍കുവാനായി സ്വകാര്യ ബസുകള്‍ ജില്ലയില്‍ ഓടിത്തുടങ്ങി. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ബസുകളാണ് ഓടിത്തുടങ്ങിയത്. ഒരു ദിവസത്തെ വരുമാനത്തിന്റെ മുഴുവന്‍ തുകയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ ആര്‍.ടി.ഒ. കെ.എം. ഉമ്മര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു. ബസുടമ നേതാക്കളായ വി.എസ്. പ്രദീപ്, ടി.എ. ഹരിദാസ്, ടി.വി. വര്‍ഗീസ്, സി.എം. ജയനാഥ്, വി.പി. ജോണി, എം.എം. ജോണ്‍സ്, നവീന്‍ ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

തൃപ്രയാര്‍ മേഖലയില്‍ നടന്ന ദുരിതാശ്വാസ നിധി സമാഹരണത്തില്‍ വലപ്പാട് സി.ഐ. ടി.കെ. ഷൈജു ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശോഭാ സുബിന്‍, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനു, ബസ് സംഘടനാ നേതാക്കളായ നൗഷാദ് ആറ്റു പറമ്പത്ത്, അജിത്കുമാര്‍, അലക്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചാലക്കുടി മേഖലയില്‍ നടന്ന ദുരിതാശ്വാസ നിധി സമാഹരണത്തില്‍ ഇന്റര്‍സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ജോയ് തോട്ടത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനംചെയ്തു. സംഘടനാ നേതാക്കളായ ബിജു, സ്റ്റാബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

relieffundcollection-1


എറണാകുളം -ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്തവര്‍ ഇന്നലെ പണം ബക്കറ്റില്‍ നിക്ഷേപിക്കുകയായിരുന്നു. ബസുടമ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 40 ബസുകള്‍ കളക്ഷന്‍ മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയായിരുന്നു. ടിക്കറ്റ് ചാര്‍ജ് യാത്രക്കാര്‍ കണ്ടക്ടറുടെ കൈയില്‍ കരുതിയ ബക്കറ്റില്‍ നിക്ഷേപിച്ചു. തൃപ്രയാറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് നൗഷാദ്, ട്രഷറര്‍ വി.എസ്. പ്രദീപ്, വലപ്പാട് സി.ഐ: ടി.കെ. ഷൈജു, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു എന്നിവര്‍ ചേര്‍ന്ന് ധനസമാഹരണം നടത്തി.

Thrissur
English summary
thrissur local news about private buses started running for relief fund collection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X