തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ധനവില വര്‍ധന: തൃശൂരില്‍ ടയറുരുട്ടി പ്രതിഷേധം, പിന്നില്‍ സിപിഎം കോലഴി ലോക്കല്‍ കമ്മറ്റി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: 'ഇന്ധനവില കുറയ്ക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നടത്തിയ ടയര്‍ റൈഡിങ് എന്ന വട്ടുരുട്ടല്‍ മത്സരമെന്ന പ്രതിഷേധസമരം വേറിട്ടകാഴ്ചയായി. സി.പി.എം. കോലഴി ലോക്കല്‍ കമ്മിറ്റിയാണ് ഈ വേറിട്ട സമരം നടത്തി ശ്രദ്ധേയമായത്. രാമന്റെ രാജ്യമായ ഇന്ത്യയില്‍ പെട്രോളിന് 86.67 രൂപയും അസുരരാജാവായിരുന്ന രാവണന്റെ രാജ്യമായ ലങ്കയില്‍ 60 രൂപയും. ഇന്ത്യയില്‍ ഇപ്പോള്‍ കടുത്ത ത്രികോണമത്സരമാണെന്നും അത് പെട്രോളും ഡീസലും രൂപയുമായിട്ടാണെന്നും ഇവരില്‍ ആദ്യം സെഞ്ച്വറി അടിക്കുന്നവനെ അനുമോദിക്കാന്‍ രാജ്യത്തലവനും ശക്തമായി രംഗത്തുണ്ടെന്നും മത്സരാര്‍ഥികളായി എത്തിയ പ്രതിഷേധക്കാര്‍ പറയുന്നു.

കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ ഉള്ളവര്‍ക്കുവേണ്ടി നടത്തിയ വാശിയേറിയ മത്സരത്തില്‍ ഒന്നാംസമ്മാനമായി നല്‍കിയത് ഒന്നരലിറ്റര്‍ പെട്രോളും ഒരുലീറ്റര്‍ ഡീസലും രണ്ടാംസ്ഥാനക്കാര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളും അരലീറ്റര്‍ ഡീസലുമായിരുന്നു. മത്സരാര്‍ഥികള്‍ക്കു പങ്കെടുക്കാന്‍ ഒരുരൂപയാണ് ഫീസ് ഈടാക്കിയത്. കോലഴി -തൃശൂര്‍ സംസ്ഥാന പാതയുടെ ഒരുഭാഗത്തായിരുന്നു മത്സരസ്ഥലം. നൂറുമീറ്റര്‍ ദൂരത്തില്‍ നീളന്‍ കളംവരച്ച് സ്ത്രീകള്‍ അടക്കമുള്ളവര്‍ വട്ടുരുട്ടല്‍ മത്സരത്തില്‍ അണിനിരന്നത് കാണികളായി വഴിയാത്രക്കാരും ബസുകാരും നാട്ടുകാരും.

protestagainstoilpricehike-

രസംപിടിച്ച മത്സരം കാണാനെത്തിയ ജനക്കൂട്ടം അല്പം ഗതാഗതക്കുരുക്ക് ഉണ്ടാക്കിയെങ്കിലും അധികം വൈകാതെ സമര മത്സരം അവസാനിപ്പിച്ചതുകൊണ്ട് പോലീസുകാരും സ്ഥലത്ത് എത്തിയില്ല. ഏറെ രസകരമായ പ്രതിഷേധസമരം ആദ്യം കാണികള്‍ക്ക് മനസിലായില്ല. ചിലര്‍ റോഡില്‍ ടയര്‍ ഉരുട്ടിനടക്കുന്നു എന്നാണ് കരുതിയത്. പിന്നിടാണ് മൊത്തം കേരളജനതയുടെ പ്രതിഷേധമാണ് നടുക്കുന്നതെന്ന് മനസാലാകുന്നത്. സി.പി.എം. പുഴയ്ക്കല്‍ ഏരിയാ കമ്മിറ്റിയംഗം എം.ആര്‍. കൃഷ്ണന്‍കുട്ടി സമരമത്സരം ഉദ്ഘാടനം ചെയ്തു. കെ.എം. നാരായണന്‍, എം.പി. സെബാസ്റ്റ്യന്‍, ലക്ഷ്മി വിശ്വനാഥന്‍, അഡ്വ. സുരാജ് എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് ഐസ്‌ക്രീമാണ് നല്‍കിയത്.

Thrissur
English summary
thrissur local news about protest on oil price hike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X