തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉരുള്‍പൊട്ടല്‍: 'പുലിപ്പാറ' പേടിയില്‍ മാറ്റാമ്പുറത്തെ കുടുംബങ്ങള്‍, പ്രളയത്തിന് ശേഷം മണ്ണിടിച്ചില്‍

Google Oneindia Malayalam News

തൃശൂര്‍: മാറ്റാമ്പുറം പുലിപ്പാറ അടര്‍ന്നു വീഴുമെന്ന ആശങ്കയില്‍ നൂറിലേറെ കുടുംബങ്ങള്‍. മഴയും മണ്ണിടിച്ചിലുമുണ്ടായാല്‍ പുലിപ്പാറ അടര്‍ന്ന് വീണ് ജീവന്‍ നഷ്ടമാകുമോ എന്ന ഭയത്തോടെയാണ് പുലിപ്പാറയ്ക്ക് താഴെ ഇത്രയും പേര്‍ കഴിയുന്നത്. മാറ്റാംപുറത്ത് കിള്ളന്നൂര്‍ വില്ലേജില്‍ കുരുടിമലയിലാണ് പുലിപ്പാറ. വനംവകുപ്പിന്റെ അധികാരത്തിലുള്ള സ്ഥലമാണിത്. പ്രളയത്തിന് ശേഷം പാറയുടെ ചുവട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.

പാറയുടെ സമീപം നൂറടിയോളം താഴ്ചയില്‍ മണ്ണെടുത്തിരുന്നതും മണ്ണിടിച്ചില്‍ വര്‍ധിപ്പിച്ചു. മണ്ണെടുത്തുണ്ടായ കുഴി ഇടിഞ്ഞ് പുലിപ്പാറയുടെ ഏകദേശം അടുത്തെത്താറായിട്ടുണ്ട്. മഴപെയ്താല്‍ മണ്ണിടിഞ്ഞ് പാറ ഒന്നാകെ താഴെയുള്ള വീടുകള്‍ക്ക് മേല്‍ പതിക്കുമെന്ന പേടിയോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. മുന്‍പ് അടര്‍ന്നു വീണെന്ന് കരുതുന്ന കൂറ്റന്‍ പാറക്കഷ്ണം ഇപ്പോഴും ഈ പ്രദേശത്തുണ്ട്. അതും ആളുകളെ ഭയപ്പെടുത്തുന്നു.

thrissur-map-

ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും ആര്‍.ഡി.ഒയ്ക്കും പരാതി നല്‍കി. വിദഗ്ധ സമിതി പരിശോധിച്ച് പാറകള്‍ പൊട്ടിച്ച് നീക്കണമെന്നും സുരക്ഷ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി. കുന്നിന് മുകളില്‍ ഉരുളന്‍ ആകൃതിയിലുള്ള രണ്ട് പാറകളാണ് പുലിപ്പാറ. പരന്ന്, ഉയരത്തില്‍ നില്‍ക്കുന്ന പാറകളാണിത്. ഇതിന്റെ വിടവില്‍ പണ്ട് പുലികള്‍ താമസിച്ചിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. പുലികുടുംബത്തിനെ പലരും കണ്ടിട്ടുണ്ട്. കാലക്രമേണ പുലിഭീതി ഒഴിഞ്ഞപ്പോഴാണ് പ്രളയത്തിന്‌ശേഷം പുലിപ്പാറ വീണ്ടും ആളുകള്‍ക്ക് ഭീഷണിയായത്.

Thrissur
English summary
thrissur local news about pulippara natives under land slide threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X