തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രകൃതി ക്ഷോഭം: കുതിരാന്‍ റോഡ് ടാറിങ് വൈകും, റ്റകുറ്റപ്പണിക്കുള്ള ടെന്‍ഡര്‍ വിളിക്കാന്‍ 20 ദിവസം!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഈ മാസം പത്തിന് ആരംഭിക്കുമെന്നു കരാര്‍ കമ്പനി ഉറപ്പു നല്‍കിയ കുതിരാനിലെ തകര്‍ന്ന ദേശീയപാതയുടെ ടാറിങ് തുടങ്ങാന്‍ ഒരുമാസമെങ്കിലും വൈകും. ടാറിങ് നടത്തേണ്ട റോഡിനുള്ള എസ്റ്റിമേറ്റ് പോലും ദേശീയപാത അഥോറിറ്റി തയാറാക്കിയിട്ടില്ല.

pattikkadroad-1

റോഡുകള്‍ തകര്‍ന്ന് മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കില്‍ ജനം വലയുമ്പോഴും പണികള്‍ എന്നു തുടങ്ങുമെന്ന് തീരുമാനമായിട്ടില്ല. അറ്റകുറ്റപ്പണിക്കുള്ള ടെന്‍ഡര്‍ വിളിക്കാന്‍ 20 ദിവസമെടുക്കും. തുടര്‍ന്ന് 10 ദിവസമെങ്കിലും കഴിഞ്ഞാലെ ജോലി തുടങ്ങാനാകൂ. ദേശീയപാത അഥോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം ശക്തമാണ്. കുതിരാനിലെ ഗതാഗതക്കുരുക്കിന് ദിവസങ്ങളായിട്ടും മാറ്റമില്ല. കിലോമീറ്ററുകള്‍ നീളുന്ന കുരുക്കാണ് ഈ ഭാഗത്ത് ഉണ്ടാകുന്നത്.
kuthiraanroad-15


ചില ദിവസങ്ങളില്‍ വാണിയമ്പാറ മുതല്‍ പട്ടിക്കാടുവരെ കുരുക്ക് നീളും. ഇതുമൂലം പാലക്കാട്, തൃശൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട ജോലിക്കാര്‍, വിദ്യാര്‍ഥികള്‍, രോഗികള്‍ എന്നിവര്‍ പ്രതിസന്ധിയിലാണ്. തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പാണഞ്ചേരി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും ഡി.വൈ.എഫ്.ഐയും പട്ടിക്കാട് അനിശ്ചിതകാല സമരം തുടരുകയാണ്. ജനകീയ സമിതിയും സമരം ആരംഭിച്ചു. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നാമമാത്രമായിട്ടുണ്ട്. പാലക്കാട് ബസുകള്‍ റൂട്ടുമാറി സര്‍വീസ് നടത്തുകയും ചെയ്യുന്നു. ഇതര സംസ്ഥാനങ്ങളിലേക്കുള്ള ബസുകള്‍ വടക്കാഞ്ചേരി വഴിയാണു പോകുന്നത്.

Thrissur
English summary
thrissur local news about road construction in kuthiran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X