Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്ക ഒഴിയാതെ മാന്ദാമംഗലം റൂട്ടിലെ വിള്ളല്‍: തൃശൂരിലെ സംഭവം പ്രളയത്തിന് പിന്നാലെ!!

തൃശൂര്‍: മാന്ദാമംഗലം റൂട്ടിലെ വിള്ളല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പരിഭ്രാന്തിയൊഴിയാതെ ആളുകള്‍. പുത്തന്‍കാട് ഉരുള്‍പൊട്ടലില്‍ മണ്ണിടിഞ്ഞു മൂടിയ റോഡ് മണ്ണുനീക്കി ഗതാഗതത്തിന് തുറന്നതോടെ യാത്രാദുരിതം ഒരു പരിധി വരെ ഇല്ലാതായെങ്കിലും ആശങ്ക ഒഴിയുന്നില്ല. ഏഴാംകല്ലിനും എട്ടാംകല്ലിനും ഇടയില്‍ റോഡില്‍ ഉണ്ടായ വിള്ളലാണ് മലയോരവാസികള്‍ക്ക്് ദുരിതമായത്.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരുന്നു. കുന്നിടിഞ്ഞ് റോഡില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെയാണ് ആളുകള്‍ കഴിയുന്നത്. റോഡ് തകര്‍ന്നതു മൂലം തൃശൂര്‍ -മാന്ദാമംഗലം റൂട്ടില്‍ ബസ് ഗതാഗതം ഏഴാംകല്ല് വരെയാക്കി ചുരുക്കിയിരുന്നു. ഞായറാഴ്ച മുതല്‍ പുത്തൂര്‍ -മാന്ദാമംഗലം റോഡില്‍ എട്ടാംകല്ല് മുതല്‍ മാന്ദാമംഗലം വരെയും തിരിച്ചും അരമണിക്കൂര്‍ ഇടവേളകളില്‍ ബസ് സര്‍വീസ് നടത്താന്‍ തുടങ്ങിയത് ജനങ്ങള്‍ക്ക്് ആശ്വാസമായി. എട്ടാംകല്ലില്‍ പീച്ചി കനാല്‍ഭിത്തി ഒഴുകി റോഡില്‍ വിള്ളല്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തി വച്ചിരുന്നതാണ് പുനരാരംഭിച്ചത്.

mandamangalam-1

പുത്തന്‍കാടുണ്ടായ ഉരുള്‍പൊട്ടലാണ് പുത്തൂര്‍ പഞ്ചായത്തിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. ഇവിടെ മലമുകളില്‍ ഉരുള്‍പൊട്ടി, രണ്ടുവീടുകള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. വിള്ളല്‍ ഉണ്ടായതോടെ ഗതാഗതം സ്തംഭിച്ചു. ഇവിടെനിന്നാണ് മലയോരത്തെ ഗതാഗത സംവിധാനം വീണ്ടും ആരംഭിച്ചത്. എട്ടാംകല്ലില്‍ ഒരുവശത്തുകൂടി കഴിഞ്ഞ ദിവസം വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ മാന്ദാമംഗലം , മരോട്ടിച്ചാല്‍ മേഖലകളിലേക്കു യാത്രാസൗകര്യമായി. ഇവിടെ തകര്‍ന്ന റോഡ് താത്കാലികമായി നന്നാക്കി അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. വലിയ വാഹനങ്ങളും ഇതുവഴി കടത്തിവിടാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+