തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കാണാതായ സംഭവം: ഗൂഢാലോചനയുണ്ടെന്നു ക്ഷേത്രം മേല്‍ശാന്തി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നു ക്ഷേത്രം മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 60 പവന്റെ 25 ആഭരണങ്ങള്‍ കാണാനില്ലെന്നുകാട്ടി നോട്ടീസ് നല്‍കിയത് മന:പൂര്‍വമാണ്. ദേവസ്വം സെക്രട്ടറിയുടെ നേതൃത്വത്തില്‍ 28 ന് നടന്ന കണക്കെടുപ്പിലാണ് ആഭരണങ്ങള്‍ കാണാനില്ലെന്നു വ്യക്തമായത്. താന്‍ സൂക്ഷിക്കാത്ത ആഭരണങ്ങളുടെ കാര്യത്തില്‍ ദേവസ്വം സെക്രട്ടറി കണക്കെടുപ്പു നടത്തിയശേഷം ഉടന്‍ നോട്ടീസ് നല്‍കി. അഞ്ചു മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു അറിയിപ്പ്.

thrissur-map

െവെകിട്ടു ക്ഷേത്ര പൂജകളുടെ സമയത്തു മറുപടി നല്‍കണമെന്നു ദേവസ്വം ഭാരവാഹികള്‍ വാശിപിടിച്ചതു ദുരൂഹമാണ്. അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെന്നും അറിയിച്ചു. ദേവസ്വം ഭാരവാഹികള്‍ അറിയാതെ തിരുവാഭരണങ്ങള്‍ കാണാതാകില്ല. നീതി ലഭിക്കാന്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ കുറച്ചുകാലമായി മേല്‍ശാന്തിയും ദേവസ്വം ഭരണസമിതിയുമായുള്ള ഭിന്നത മറനീക്കി പുറത്തുവന്നു.

Thrissur
English summary
Thrissur Local News about robbery in thiruvambadi temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X