തൃശൂരിലും തെരുവുനായ ശല്യം: കടപ്പുറം പഞ്ചായത്തില്‍ തെരുവുനായ ആക്രമണം തുടരുന്നു,
തൃശൂര്‍: ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പേപ്പട്ടിയുടെ ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്. മൂസാ റോഡ്, അഞ്ചങ്ങാടി, കെട്ടുങ്ങല്‍, തൊട്ടാപ്പ്, പാറമ്പടി തുടങ്ങിയ പ്രദേശങ്ങളിലെ മുതിര്‍ന്നവരും കുട്ടികളുമായിട്ടുള്ളവരെയാണ് തെരുവുനായ കടിച്ചത്. അഞ്ചങ്ങാടി മൂസാ റോഡ് ബീച്ചില്‍ വീടിനകത്ത് ഇരുന്നിരുന്ന 65 വയസുള്ള വലിയകത്ത് നഫീസയെ വീടിനകത്ത് കയറിയാണ് നെഞ്ചില്‍ കടിച്ചത്.
പാറമ്പടി ഭാഗത്ത് മരണവീട്ടിലേക്ക് പോകാന്‍ വണ്ടി കാത്തുനിന്ന ചെട്ടിപ്പാറന്‍ സുരേന്ദ്രനെ (50) യും മദ്രസയില്‍ പോകുകയായിരുന്ന ഹംന (5) നെയും കെട്ടുങ്ങല്‍ ഭാഗത്ത് റോഡിലൂടെ നടന്നുപോയിരുന്ന തെരുവത്ത് കടവില്‍ ഷാഹുല്‍ ഹമീദ് (59) പാറമ്പടിയില്‍ വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്ന തെക്കന്‍ ഷഹീല്‍ (34), വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന തൊട്ടാപ്പ് ഫര്‍സാന (10) , വീടിന്റെ വരാന്തയിലിരുന്നിരുന്ന മൈമൂന (49) , വഴിയില്‍ നടന്നുപോയിരുന്ന പണിക്കവീട്ടില്‍ അലിക്കുട്ടി (60), വീടിന് മുറ്റത്ത് നിന്നിരുന്ന തൊട്ടാപ്പ് സ്വദേശി തസ്നി (2), തൊട്ടാപ്പ് സ്വദേശി ഷാജിത അറക്കവീട്ടില്‍ (38) തുടങ്ങിയവര്‍ക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കുപറ്റിയത്.

പരുക്കുപറ്റിയവര്‍ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടുകയും പിന്നീട് കൂടുതല്‍ ചികിത്സക്കായി തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കേളജിലേക്ക് മാറ്റുകയും മെഡിക്കല്‍ കോളജിലെ ചികിത്സക്കുശേഷം എല്ലാവരേയും വീടുകളിലേക്ക് പറഞ്ഞയച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീര്‍, വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന് എന്നിവര്‍ മെഡിക്കല്‍ കോളജില്‍ എത്തി പരുക്കുപറ്റിയവര്‍ക്ക് വിദഗ്ധ ചികിത്സക്ക് ആവശ്യമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്കി. പരുക്കുപറ്റിയവര്‍ക്ക് ആവശ്യമായ മുഴുവന്‍ തുടര്‍ചികിത്സകളും പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.
നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നേതൃത്വം ജില്ലാ പഞ്ചായത്തിനാണെന്നും ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കാലതാമസം വരികയാണെങ്കില്‍ ജനങ്ങളുടെ ജീവന്‍രക്ഷ മുന്‍നിര്‍ത്തി സ്വന്തമായ മാര്‍ഗങ്ങള്‍ തേടുമെന്നും നായ്ക്കളെ പിടികൂടുന്നതിനെതിരെ കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്തിന് സ്വന്തമായി ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും പ്രസിഡന്റ് പറഞ്ഞു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications