തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലും തെരുവുനായ ശല്യം: കടപ്പുറം പഞ്ചായത്തില്‍ തെരുവുനായ ആക്രമണം തുടരുന്നു,

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പേപ്പട്ടിയുടെ ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്. മൂസാ റോഡ്, അഞ്ചങ്ങാടി, കെട്ടുങ്ങല്‍, തൊട്ടാപ്പ്, പാറമ്പടി തുടങ്ങിയ പ്രദേശങ്ങളിലെ മുതിര്‍ന്നവരും കുട്ടികളുമായിട്ടുള്ളവരെയാണ് തെരുവുനായ കടിച്ചത്. അഞ്ചങ്ങാടി മൂസാ റോഡ് ബീച്ചില്‍ വീടിനകത്ത് ഇരുന്നിരുന്ന 65 വയസുള്ള വലിയകത്ത് നഫീസയെ വീടിനകത്ത് കയറിയാണ് നെഞ്ചില്‍ കടിച്ചത്.

പാറമ്പടി ഭാഗത്ത് മരണവീട്ടിലേക്ക് പോകാന്‍ വണ്ടി കാത്തുനിന്ന ചെട്ടിപ്പാറന്‍ സുരേന്ദ്രനെ (50) യും മദ്രസയില്‍ പോകുകയായിരുന്ന ഹംന (5) നെയും കെട്ടുങ്ങല്‍ ഭാഗത്ത് റോഡിലൂടെ നടന്നുപോയിരുന്ന തെരുവത്ത് കടവില്‍ ഷാഹുല്‍ ഹമീദ് (59) പാറമ്പടിയില്‍ വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്ന തെക്കന്‍ ഷഹീല്‍ (34), വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന തൊട്ടാപ്പ് ഫര്‍സാന (10) , വീടിന്റെ വരാന്തയിലിരുന്നിരുന്ന മൈമൂന (49) , വഴിയില്‍ നടന്നുപോയിരുന്ന പണിക്കവീട്ടില്‍ അലിക്കുട്ടി (60), വീടിന് മുറ്റത്ത് നിന്നിരുന്ന തൊട്ടാപ്പ് സ്വദേശി തസ്‌നി (2), തൊട്ടാപ്പ് സ്വദേശി ഷാജിത അറക്കവീട്ടില്‍ (38) തുടങ്ങിയവര്‍ക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കുപറ്റിയത്.

dogs-20

പരുക്കുപറ്റിയവര്‍ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടുകയും പിന്നീട് കൂടുതല്‍ ചികിത്സക്കായി തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കേളജിലേക്ക് മാറ്റുകയും മെഡിക്കല്‍ കോളജിലെ ചികിത്സക്കുശേഷം എല്ലാവരേയും വീടുകളിലേക്ക് പറഞ്ഞയച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീര്‍, വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ എന്നിവര്‍ മെഡിക്കല്‍ കോളജില്‍ എത്തി പരുക്കുപറ്റിയവര്‍ക്ക് വിദഗ്ധ ചികിത്സക്ക് ആവശ്യമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരുക്കുപറ്റിയവര്‍ക്ക് ആവശ്യമായ മുഴുവന്‍ തുടര്‍ചികിത്സകളും പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നേതൃത്വം ജില്ലാ പഞ്ചായത്തിനാണെന്നും ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കാലതാമസം വരികയാണെങ്കില്‍ ജനങ്ങളുടെ ജീവന്‍രക്ഷ മുന്‍നിര്‍ത്തി സ്വന്തമായ മാര്‍ഗങ്ങള്‍ തേടുമെന്നും നായ്ക്കളെ പിടികൂടുന്നതിനെതിരെ കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്തിന് സ്വന്തമായി ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും പ്രസിഡന്റ് പറഞ്ഞു.

Thrissur
English summary
thrissur local news about stray dog attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X