ബോഡി സ്പ്രേ പണികൊടുത്തു: ശ്വസിച്ച ഒൻപത് വിദ്യാർഥികൾ ആശുപത്രിയിൽ!! സംഭവം കോഴിക്കോട്!!
വടകര: സ്പ്രേ ശ്വസിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി .ബോഡി സ്പ്രേ ശ്വസിച്ച ഒൻപത് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിലെ ഒൻപത് വിദ്യാർത്ഥികൾക്കാണ് സ്പ്രേ ശ്വസിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

വിദ്യാർഥികൾ ശരീരത്തിൽ എൻഗേജ് എന്ന സ്പ്രേ അടിച്ചപ്പോൾ ഉണ്ടായ അസ്വസ്ഥതയെ തുടർന്നാണ് സ്കൂൾ അധികൃതർ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്.ഒരു മണിക്കൂറോളം നിരീക്ഷണത്തിലാക്കിയ ശേഷം സുഖം പ്രാപിച്ച വിദ്യാർത്ഥികൾ ആശുപത്രി വിട്ടു.എന്നാൽ അലർജിയുള്ള വിദ്യാർത്ഥികൾ സ്പ്രേ ഉപയോഗിച്ചാൽ സാധാരണ അസ്വസ്ഥത അനുഭവപ്പെടുമെന്ന് ഡോക്ടമാർ പറഞ്ഞു.സംഭവമറിഞ്ഞു. സി.കെ.നാണു എം.എൽ.എ ആശുപത്രിയിലെത്തി വിദ്യാർത്ഥികളെ സന്ദർശിച്ചു.












Click it and Unblock the Notifications