തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രോളിങ് നിരോധനം അവസാനിച്ചു: തൃശൂരില്‍ ബോട്ടുകള്‍ കടലിലേക്ക്

Google Oneindia Malayalam News

തൃശൂര്‍: ട്രോളിങ് നിരോധനം അവസാനിച്ചതോടെ മത്സ്യ ബന്ധന ബോട്ടുകള്‍ വീണ്ടും കടലിലേക്കിറങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് നിരോധനം അവസാനിച്ചത്. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യ ബന്ധനം സുഗമമാകാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും. മുനക്കക്കടവില്‍ നിന്നുമിറങ്ങിയ ബോട്ടുകാര്‍ പോയത് കൊല്ലം കടലിലേക്കാണ്. ഈ സീസണില്‍ മീന്‍ലഭ്യത കൂടുതലുള്ളത് കൊല്ലം,ആലപ്പുഴ ഭാഗത്തെ കടലില്‍ ആയതുകൊണ്ടാണ് ഇത്. മീന്‍ലഭ്യത അനുസരിച്ച് തെക്കന്‍ കടല്‍ വേണോ വടക്കന്‍ കടല്‍ വേണോ എന്നൊക്കെ സ്രാങ്കുമാരാണ് തീരുമാനിക്കുക. എങ്കിലും ട്രോളിങ് നിരോധനത്തിന് ശേഷം കൂടുതല്‍ ബോട്ടുകളും പോകുന്നത് തെക്കന്‍ തീരത്തേക്കാണ്.

52 ദിവസത്തെ ഇടവേളക്കു ശേഷമാണ് കടലമ്മയുടെ കനിവു തേടി ബോട്ടുകാര്‍ ഇത്തവണ കടലില്‍ ഇറങ്ങുന്നത്. സാധാരണ ജൂണ്‍ 14-ന് ആരംഭിക്കുന്ന ട്രോളിങ് നിരോധനം ഇത്തവണ ജൂണ്‍ ഒമ്പതിന് അര്‍ധരാത്രിയോടെ ആരംഭിച്ചിരുന്നു. ട്രോളിങ് നിരോധന കാലത്ത് കാലവര്‍ഷം മുന്‍ വര്‍ഷങ്ങളേക്കാള്‍ ശക്തമാവുകയും കടല്‍ ഇളകി മറിയുകയും ചെയ്തതോടെ കടലില്‍ മത്സ്യലഭ്യത കൂടുമെന്നാണ് ബോട്ടുകാരുടെ കണക്കുകൂട്ടല്‍.

thrissur-map

നിരോധന കാലം അറ്റകുറ്റപ്പണി ആവശ്യമുള്ള ബോട്ടുകളുടെ പണികള്‍ നടത്തി കടലില്‍ പോകാന്‍ സജ്ജമാക്കി. ബോട്ടില്‍ പോകുന്ന ബംഗാളികള്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ നിരോധനകാലം കഴിഞ്ഞതോടെ മുനക്കക്കടവ്, അഴീക്കോട് ഹാര്‍ബറുകളില്‍ എത്തി. ദിവസങ്ങളോളം കടലില്‍ തങ്ങുമ്പോള്‍ സൂക്ഷിക്കേണ്ട ഭക്ഷണസാധനങ്ങള്‍, പാചക വാതകം, കുടിവെള്ളം തുടങ്ങിയവയെല്ലാം ബോട്ടില്‍ കരുതണം.

ഇതിനേക്കാളൊക്കെ പ്രധാനമാണ് ബോട്ടിലേക്കു വേണ്ട ഡീസല്‍ നിറക്കുന്നത്. ആവശ്യത്തിന് വേണ്ട ഡീസല്‍ നിറച്ചശേഷമേ ഹാര്‍ബറില്‍നിന്ന് ബോട്ട് പുറപ്പെടു. മീന്‍പിടിത്തത്തിന് വേണ്ട വല, റോപ്പ് എന്നിവയും ഇന്നലെ രാത്രിതന്നെ ബോട്ടില്‍ കയറ്റി. ജില്ലകളില്‍ നിന്നെത്തുന്നവ കൂടാതെ മുനക്കക്കടവ് ഹാര്‍ബറില്‍ നാട്ടുകാരായവരുടെ മാത്രം നൂറില്‍പ്പരം ബോട്ടുകളാണ് ഉള്ളത്.

Thrissur
English summary
Thrissur Local News about trolling ban ends.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X