Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാവക്കാട്ട് വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു: മരണം നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ച്

തൃശൂര്‍: ചാവക്കാട് ബസ് കാത്തുനിന്ന അമ്മയേയും കുഞ്ഞിനേയും ഇടിച്ചു തെറിപ്പിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ചു രണ്ടു കുട്ടികള്‍ മരിച്ചു. പതിനൊന്നു പേര്‍ക്ക് പരുക്ക്. ആറുപേരുടെ നില ഗുരുതരം. ദേശീയ പാത 17 മണത്തല വിശ്വനാഥക്ഷേത്രത്തിനു സമീപം ചൊവ്വാഴ്ച രാവിലെ 11.45നാണ് അപകടം. പുന്നയൂര്‍ക്കുളം ആറ്റുപുറം വലിയപറമ്പില്‍ കബീറിന്റെ മകന്‍ ആതില്‍ (3), മണത്തല വിശ്വനാഥക്ഷേത്രത്തിനടുത്ത് തൈക്കാട്ടില്‍ ഉണ്ണിക്കൃഷ്ണന്റെ മകന്‍ അമല്‍ കൃഷ്ണ (5 ) എന്നിവരാണ് മരിച്ചത്.

ഉണ്ണിക്കൃഷ്ണന്റെ ഭാര്യ സുജീഷ (30) , കബീറിന്റെ ഭാര്യ ബിന്‍സി (36), മകള്‍ അസ്മി (1), ഇവരുടെ ബന്ധുക്കളായ കൊമ്പത്തയില്‍ ഷൗക്കത്തലി ഭാര്യ ഖൈറുനീസ (41), അരങ്ങത്ത് പറമ്പില്‍ ഹനീഫ ഭാര്യ ഷെമീറ (32), മകന്‍ ആഷിഖ് (11), മകള്‍ ഷഹാന (3), ഷെമീറയുടെ സഹോദരങ്ങളായ വലിയപറമ്പില്‍ ഷെക്കീല (25), വലിയപറമ്പില്‍ ഷാനു (29) , അയല്‍വാസി സുമിന (26), ഡ്രൈവര്‍ ആറ്റുപുറം കിഴക്കേത്തയില്‍ അബൂബക്കര്‍ (60) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

accidentaldeath

മൂക്കിനു സാരമായ പരുക്കേറ്റ ബിന്‍സിയെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആല്‍ത്തറയില്‍നിന്നും ചാവക്കാട്ടേക്കു വരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത.് കാണംകോട്ട് സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥിയായ അമല്‍ കൃഷ്ണ അമ്മ സുജീഷക്കൊപ്പം ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് സ്‌കൂളില്‍നിന്നും ലെറ്റര്‍ വാങ്ങി ചാവക്കാട്ടേക്കു പോകാന്‍ ഇറങ്ങിയതായിരുന്നു. സ്‌കൂളിനു മുമ്പില്‍ തന്നെ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഇന്നോവ ഇവര്‍ രണ്ടുപേരെയും ഇടിച്ചു തെറിപ്പി്ച്ചു.

അമ്മയും കുഞ്ഞും 15 മീറ്റര്‍ ദൂരത്തേക്കു തെറിച്ചു വീഴുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മരത്തിന്റെ മുകളിലെ വലിയ കൊമ്പ് ഒടിഞ്ഞു റോഡില്‍ വീണു. കാര്‍ മുന്‍ഭാഗം തകര്‍ന്നു. കാറിനുള്ളിലുള്ളവരെ ഓടിക്കൂടിയ നാട്ടുകാരും തിരുവത്ര ലാസിനോ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രികളിലെത്തിച്ചത്. അമല്‍ കൃഷ്ണ രാജ ആശുപത്രിയില്‍ വച്ചും ആതില്‍ ഹായാത്ത് ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. ഷാനുവിന്റെ സഹോദരി ഷക്കീലയുടെ വിവാഹം ഈ മാസം 24 നാണ് . ഈ ആവശ്യത്തിലേക്ക് ആഭരണങ്ങള്‍ വാങ്ങാന്‍ ബന്ധുക്കളുമൊത്ത് ചാവക്കാട്ടെ ആഭരണക്കടയിലേക്കു വരികയായിരുന്നു കാറിലുള്ളവര്‍. മൃതദേഹങ്ങള്‍ ചാവക്കാട് താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+