• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുറുമാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു: അപകടം ഞായറാഴ്ച ഉച്ചയോടെ!

  • By desk

തൃശൂര്‍: വരന്തരപ്പിള്ളി കലവറക്കുന്നില്‍ കുറുമാലിപ്പുഴയിലെ പാറക്കടവില്‍ കുളിക്കാനിറങ്ങിയ ഉപ്പയും മകനും മുങ്ങി മരിച്ചു. വേലൂപ്പാടം ലക്ഷംവീട് കോളനിക്ക് സമീപം താമസിക്കുന്ന ചെറാട്ടില്‍ മുസ്തഫ (44), മകന്‍ കല്‍ഫാന്‍ (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കടവില്‍ ആദ്യം ഇറങ്ങിയ കല്‍ഫാന്‍ പൂഴിമണലില്‍ അകപ്പെട്ട് പോകുന്നതുകണ്ട് മുസ്തഫ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

അരയ്‌ക്കൊപ്പം മണലില്‍ മുങ്ങിയ കല്‍ഫാന്‍ പുഴയിലെ കയത്തിലേക്ക് വീഴുകയായിരുന്നു. കല്‍ഫാനെ രക്ഷപ്പെടുത്തുന്നതിനിടെ മുസ്തഫയും ഒഴുക്കില്‍പ്പെടുകയായിരുന്നു. കടവില്‍ നില്‍ക്കുകയായിരുന്ന മുസ്തഫയുടെ രണ്ടാമത്തെ മകന്‍ ഫര്‍ഹാന്റെ നിലവിളി കേട്ടാണ് കടവില്‍ തുണി കഴുകിയിരുന്ന രണ്ട് സ്ത്രീ ഇവര്‍ വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ടത്.

ഇവര്‍ ഉടന്‍തന്നെ നാട്ടുകാരെ വിളിച്ചുവരുത്തി പതിനഞ്ച് മിനിറ്റോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. സമീപത്തുള്ള വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുംമുമ്പേ രണ്ടുപേരും മരിച്ചിരുന്നു. വേലൂപ്പാടം സെന്റ്‌ജോസഫ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഖല്‍ഫാന്‍. വിദേശത്ത് ജോലിചെയ്യുന്ന മുസ്തഫ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. വരന്തരപ്പിള്ളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മുസ്തഫയുടെ ഭാര്യ സീനത്ത്. മകള്‍: ഫിദ ഫാത്തിമ.

പ്രളയത്തില്‍ കുറുമാലിപ്പുഴ ഗതിമാറിയൊഴുകി ഒരുമാസം തികയുമ്പോഴാണ് മറ്റൊരു ദുരന്തത്തിന് പാറക്കടവ് സാക്ഷിയാകുന്നത്. മലവെള്ളപ്പാച്ചിലില്‍ കടവില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും നിറഞ്ഞ കയത്തില്‍ വീണ് മരിച്ച മുസ്തഫയും മകന്‍ ഖല്‍ഫാനും ഉള്‍പ്പെടെ നാലു ജീവനുകളാണ് ഇതുവരെ പുഴയെടുത്തത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പാറക്കടവിലെ കയത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. അപകടക്കെണിയായ കടവ് പ്രളയം കഴിഞ്ഞതോടെ കൂടുതല്‍ അപകടകരമായ നിലയിലാണ്. മണലും ചെളിയും അടിഞ്ഞുകൂടി ചതുപ്പു നിറഞ്ഞ രീതിയിലാണ് ഇപ്പോള്‍ കടവിന്റെ അവസ്ഥ. വെള്ളം കുറവുള്ള സ്ഥലത്ത് അടിഞ്ഞ മണലില്‍ ചവിട്ടി നടന്നതാണ് ഖല്‍ഫാന്റെ മരണത്തിനിടയാക്കിയത്.

ഒരാള്‍ പൊക്കത്തിലാണ് കടവില്‍ പൂഴിമണല്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. ആഴമറിയാത്ത തരത്തിലുള്ള കടവിലെ കയവും ഇപ്പോള്‍ അപകടഭീതി പരത്തുകയാണ്. നിരവധി പേരാണ് പാറക്കടവില്‍ കുളിക്കാനായി എത്തുന്നത്. കാല്‍ തെറ്റിയാല്‍ നിലയില്ലാ കയത്തില്‍ വീണ് അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്. പ്രളയശേഷം പുഴയിലെ പല കടവുകളും അപകടമേഖലയായി മാറിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ പുഴ ശാന്തമായിയെന്ന് തോന്നുന്നുവെങ്കിലും കുത്തൊഴുക്കില്‍ മണ്ണൊലിച്ചും ചെളി മൂടിയും വ്യത്യസ്തമായ രീതിയിലാണ് ഓരോ കടവുകളും ഇപ്പോള്‍ മാറിയിരിക്കുന്നത്. നിത്യവും കടവിലെത്തിയിരുന്നവര്‍ക്കുപോലും പുഴയുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയൊരു ദുരന്തത്തിന് ഇടവരുത്താതെ അധികൃതര്‍ ഇടപെട്ട് കടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Thrissur

English summary
thrissur local news about two died in kurumali river.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more