തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിഎസ്‌സി സീറ്റുകളില്‍ സമവായമായില്ല: ബിരുദാനന്തര ബിരുദ സീറ്റുകള്‍ കുറച്ചു, സര്‍വ്വകലാശാലയുമായി ധാരണ!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രവേശനം തടഞ്ഞ 21 സ്വാശ്രയ നഴ്‌സിങ് കോളജുകളില്‍ പി.ജി., ബിരുദ കോഴ്‌സുകളിലെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ സ്വാശ്രയ നഴ്‌സിങ് കോളജും ആരോഗ്യ സര്‍വകലാശാലയും തമ്മില്‍ ധാരണയായി. ഇതുപ്രകാരം 204 പോസ്റ്റ് ബേസിക് നഴ്‌സിങ്ങിനുള്ള സീറ്റും എം.എസ്‌സി. നഴ്‌സിങ് കോഴ്‌സിന്റെ 119 സീറ്റും സര്‍വകലാശാല വെട്ടിക്കുറയ്ക്കും. എന്നാല്‍ ബി.എസ്‌സി. കോഴ്‌സിന്റെ സീറ്റ് നിലനിര്‍ത്താന്‍ സ്വാശ്രയ നഴ്‌സിങ് കോളജ് അസോസിയേഷന്‍ ആവശ്യപ്പെട്ടുവെങ്കിലും സര്‍വകലാശാല സമ്മതിച്ചില്ല.

മൊത്തം നഴ്‌സിങ് കോഴ്‌സുകളിലെ 981 സീറ്റുകളാണ് സര്‍വകലാശാല വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. ബി.എസ്‌സി. കോഴ്‌സിന്റെ സീറ്റുകളെ സംബന്ധിച്ച് വീണ്ടും തീരുമാനമെടുക്കാന്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വീണ്ടും യോഗം ചേരുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ തിടുക്കത്തില്‍ സ്വാശ്രയ നഴ്‌സിങ് കോളജുകള്‍ സര്‍വകലാശാലയുമായി സമവായത്തിനെത്തിയത് മെറിറ്റ് പ്രവേശനത്തിനു മുമ്പായി സ്വാശ്രയ സീറ്റുകളില്‍ പ്രവേശനം നടത്താനാണ്. സ്വാശ്രയ കോളജുകളില്‍ പ്രവേശനം നേടിക്കഴിഞ്ഞാല്‍ പിന്നെ മാറ്റുന്നതിന് നൂലാമാലകളുള്ളതുകൊണ്ട് വിദ്യാര്‍ഥികള്‍ അവിടെത്തന്നെ പഠനം തുടരേണ്ടതായി നിര്‍ബന്ധിതരായിത്തീരും.

na-16

അടിസ്ഥാന സൗകര്യങ്ങള്‍, രോഗികളുടെ എണ്ണക്കുറവ്, അധ്യാപകരുടെ കുറവ് എന്നിവകൊണ്ടാണ് സര്‍വകലാശാല 98 സീറ്റുകളില്‍ പ്രവേശനം നിഷേധിച്ചത്.കഴിഞ്ഞവര്‍ഷം 8139 സീറ്റുകളുണ്ടായിരിന്നു. ഇതില്‍ 6659 സീറ്റുകളിലേ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നുള്ളൂ. 1476 സീറ്റുകള്‍ കാലിയായിരുന്നു. എം.എസ്‌സി., പോസ്റ്റ് ബി.എസ്‌സി. കോഴ്‌സുകളിലെ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. കുട്ടികളില്ലെങ്കില്‍ സീറ്റ് വെട്ടിക്കുറയ്ക്കാനാണ് സര്‍വകലാശാല തീരുമാനം. ഇക്കൊല്ലം 5402 സീറ്റുകള്‍ക്കേ സര്‍വകലാശാല അനുമതി നല്‍കിയിട്ടുള്ളൂ. വീണ്ടും സര്‍വകലാശാല നടത്തുന്ന പരിശോധനയില്‍ കുറവുകള്‍ പരിഹരിക്കുമെന്നാണ് സ്വാശ്രയ നഴ്‌സിങ് കോളജുകള്‍.


സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രോഗി- വിദ്യാര്‍ഥി അനുപാതത്തില്‍ അയവു വരുത്തി ആരോഗ്യ സര്‍വകലാശാല മൂന്ന് നഴ്‌സിങ് കോളജുകള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. ഏഴ് നഴ്‌സിങ് കോളജുകളെയാണ് സര്‍വകലാശാല ഇത്തവണ പ്രവേശന നടപടി വിലക്കിയിരുന്നത്. ബാക്കി നാല് നഴ്‌സിങ് കോളജുകളില്‍ അടുത്തയാഴ്ച തന്നെ പരിശോധന നടത്താനും ധാരണയായി. മൊത്തം 21 നഴ്‌സിങ് കോളജുകളില്‍ സര്‍വകലാശാല പോരായ്മകള്‍ കണ്ടിരുന്നു. ഇതില്‍ 14 കോളജുകളില്‍ പകുതി സീറ്റുകള്‍ റദ്ദാക്കിയിരുന്നു. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ കോളജുകളിലെ പ്രവേശനമാണ് തടഞ്ഞിരുന്നത്.

എന്നാല്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഈ സ്വാശ്രയ നഴ്‌സിങ് കോളജ് മേനേജ്‌മെന്റുകള്‍ സര്‍വകലാശാലയുമായി ഒത്തുതീര്‍പ്പിന് വരികയായിരുന്നു. ഒരു വിദ്യാര്‍ഥിക്ക് മൂന്ന് രോഗികള്‍ എന്ന അനുപാതത്തില്‍ 50 വിദ്യാര്‍ഥികള്‍ക്ക് 150 രോഗികളാണ് വേണ്ടത്. എന്നാല്‍ ഇതില്‍ 75 ശതമാനമുള്ള കോളജുകള്‍ക്ക് അനുമതി നല്‍കാനാണ് സര്‍വകലാശാലയില്‍ ചേര്‍ന്ന കൗണ്‍സില്‍ ഉപസമിതി യോഗത്തില്‍ തീരുമാനമായത്. പ്രവേശനം തടഞ്ഞതും തടസപ്പെട്ടതുമായ മൊത്തം 21 നഴ്‌സിങ് കോളജുകളെ പ്രതിനിധീകരിച്ചാണ് സ്വാശ്രയ നഴ്‌സിങ് കോളജ് മേനേജ്‌മെന്റ് അസോസിയേഷന്‍ യോഗത്തിനെത്തിയത്.

Thrissur
English summary
Thrissur Local News about ug- pg graduation seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X