തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബൈക്കില്‍ കറങ്ങിയത് മൂന്നു രാജ്യങ്ങള്‍: ഷിനാന് ദേശീയ റെക്കോഡ്,ഭിന്ന ശേഷിക്കാര്‍ക്ക് പ്രചോദനമാകാന്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ബൈക്കില്‍ 19,000 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇന്ത്യയും നേപ്പാളും ഭൂട്ടാനും താണ്ടിയ മൂകനും ബധിരനുമായ ഷിനാന് ദേശീയ റെക്കോഡ്. യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറ (യു.ആര്‍.എഫ്) ത്തിന്റെ ദി ലോംഗസ്റ്റ് ജേണി ഓണ്‍ എ മോട്ടോര്‍ സൈക്കിള്‍ ബൈ എ ഡഫ് എന്ന കാറ്റഗറിയിലുള്ള റെക്കോഡാണ് ഷിനാന്‍ നേടിയത്. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് യു.ആര്‍.എഫ്. അജ്യൂഡിക്കേറ്റര്‍ ഗിന്നസ് സത്താര്‍ ആദൂര്‍ പത്രസമ്മേളനത്തില്‍ ഷിനാന് സമ്മാനിച്ചു.

ഭിന്നശേഷിക്കാര്‍ക്കു പ്രചോദനമേകുന്നതിനായി കഴിഞ്ഞവര്‍ഷം ജൂലൈ 31ന് ജന്മനാട്ടില്‍നിന്നുമാണ് ഷിനാന്‍ ബൈക്ക് യാത്ര ആരംഭിച്ചത്. പ്രമുഖ നഗരങ്ങളായ ബംഗളുവു, ഗോവ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലൂടെ കടന്ന് പഞ്ചാബ്, കാശ്മീര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ വഴി നേപ്പാളില്‍ പ്രവേശിച്ചു. അവിടെനിന്ന് സിക്കിം വഴി ഭൂട്ടാന്‍ അതിര്‍ത്തി. സെപ്റ്റംബര്‍ 25ന് പിള്ളക്കാടാണ് യാത്ര അവസാനിച്ചത്.

thrissur-

രാജ്യത്തിന്റെ ഐക്യവും മതേതരത്വവും സംരക്ഷിക്കുക, ബധിരമൂകരായവര്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ സന്ദേശങ്ങളുയര്‍ത്തിയായിരുന്നു രണ്ടു മാസംനീണ്ട യാത്ര. തൃശൂരിലെ പിള്ളക്കാട് സ്വദേശിയായ ഷിനാന്‍ പുതുവാടത്തയില്‍ പരേതനായ ഷംസുദ്ദീന്റെയും നൂര്‍ജഹാന്റെയും മകനാണ്. യാത്രയ്ക്കിടയില്‍ നിരവധി പ്രതിബന്ധങ്ങളും പലരില്‍നിന്നുള്ള അതിക്രമങ്ങളും നേരിടേണ്ടിവന്നു. ബധിരനായതുകൊണ്ട് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും ഏറെ ബുദ്ധിമുട്ടി. വെല്‍ഡര്‍ ജോലി ചെയ്യുന്ന ഷിനാന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു സര്‍ക്കാര്‍ ജോലി. അതിനായുള്ള സഹായഹസ്തം നീളുമെന്നും ഷിനാന്‍ പ്രതീക്ഷിക്കുന്നു. പത്രസമ്മേളനത്തില്‍ സൊസൈറ്റി ഓഫ് കേരള ഡഫ് ഫാസിഫര്‍ (എസ്.കെ.ഡി.എഫ്.) സംസ്ഥാന പ്രസിഡന്റ് ബദറുദ്ദീന്‍ കരുപോട്ടയില്‍, സെക്രട്ടറി കെ.വി. അബ്ദുല്‍ ജലീല്‍ എന്നിവരും പങ്കെടുത്തു.

Thrissur
English summary
Thrissur Local News about world record for bike trip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X