• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയം: തൃശൂരില്‍ ദുരിതാശ്വാസഫണ്ട് സമാഹരണം ആദ്യഘട്ടം വ്യാഴാഴ്ച തുടങ്ങും, 15നും സ്വീകരണം!

  • By desk

തൃശൂര്‍: ജില്ലയില്‍ പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നത് ജില്ലയിലെ മന്ത്രിമാരായ എ.സി. മൊയ്തീന്‍, അഡ്വ.വി.എസ്. സുനില്‍കുമാര്‍, പ്രഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ സംയുക്തമായി താലൂക്കുകളില്‍നിന്ന് ഇന്ന് സ്വീകരിക്കും. 15നും ഇതുപോലെതന്നെ രണ്ടാം ഘട്ടത്തിലെ സ്വീകരണവും നടക്കും.

ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നാനാവിധമാളുകളും ചേര്‍ന്ന് സമാഹരിച്ച തുകയാണിത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയ നഷ്ടത്തില്‍ വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജീവിതമുണ്ടാക്കിക്കൊടുക്കാനാണ് ഈ തുക ഉപയോഗിക്കുക. ഇന്നു തൃശൂര്‍, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം, ചാലക്കുടി താലൂക്കുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തിയാണ് സമാഹരിച്ച തുക ഏറ്റുവാങ്ങുക.

ജില്ലയിലെ പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങള്‍ വിലയിരുത്താനും സഹായം അനുവദിക്കുന്നതിനുമായി ലോകബാങ്കിന്റേയും എ.ഡി.ബിയുടേയും പത്തംഗ പ്രത്യേക സംഘം ഇന്ന് ജില്ലയിലെ വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 8.30 ന് തൃശൂര്‍ ലൂസിയ പാലസില്‍ ചേരുന്ന അവലോകന യോഗത്തെ തുടര്‍ന്നാണ് സംഘം വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. ലോകബാങ്ക് പ്രതിനിധികളായ സീനിയര്‍ റൂറല്‍ ഡെവലപ്‌മെന്റ് സ്‌പെഷലിസ്റ്റ് വിനായക് ഘട്ടാട്ടെ, ക്ലൈമറ്റ് റിസ്‌ക് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് യെഷിക മാലിക്, എന്‍വിറോണ്‍മെന്റ് സ്‌പെഷലിസ്റ്റ് ദീപ ബാലകൃഷ്ണന്‍, ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് സ്‌പെഷലിസ്റ്റുമാരായ പീയുഷ് ഷേക്‌സരിയ, പ്രിയങ്ക ദിസ്സനായകെ, വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ കണ്‍സള്‍ട്ടന്റ് പി.കെ. കുര്യന്‍, എ.ഡി.ബി. പ്രതിനിധികളായ ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ സ്‌പെഷലിസ്റ്റ് അലോക് ഭരദ്വജ്, അര്‍ബന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സള്‍ട്ടന്റ് അനില്‍ദാസ്, സീനിയര്‍ അര്‍ബന്‍ സ്‌പെഷലിസ്റ്റ് അശോക് ശ്രീവാസ്തവ, വാട്ടര്‍ സെക്ടര്‍ കണ്‍സള്‍ട്ടന്റ് ജയകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ജില്ലയില്‍ 53 ദുരിതാശ്വാസക്യാമ്പുകളാണ് നിലവിലുളളത്. 512 കുടുംബങ്ങളിലായി 1631 പേര്‍ വിവിധ ക്യാമ്പുകളിലുള്ളത്. പുരുഷന്‍മാര്‍: 589, സത്രീകള്‍: 689, കുട്ടികള്‍: 353. പ്രളയത്തില്‍ വീട് വാസയോഗ്യമല്ലാതായവര്‍ക്ക് നല്‍കി പോരുന്ന പതിനായിരം രൂപ ധനസഹായവിതരണം തുടരുന്നു. സി.എം.ഡി.ആര്‍. ഫണ്ടില്‍ നിന്നുള്ള 6200 രൂപ 94,369 പേരുടെ അക്കൗണ്ടിലേക്കും എസ്്.ഡി.ആര്‍. ഫണ്ടില്‍ നിന്നുള്ള 3800 രൂപ 1,04,450 പേരുടെ അക്കൗണ്ടിലേക്കും കൈമാറി കഴിഞ്ഞു.

പ്രളയ ദുരന്തത്തിന് ശേഷം മറ്റൊരു ദുരന്തമായി മാറിയേക്കാവുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള ശക്തമായ പ്രതിരോധ ബോധവത്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നു. ജില്ലയിലുടനീളം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പതിനാലാം തീയതി മുതല്‍ പത്തൊന്‍പത് വരെ നീണ്ടു നില്‍ക്കുന്ന ബോധവത്കരണ വീഡിയോ പ്രദര്‍ശന യാത്ര ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിപാടിയുടെ ഫ്‌ളാഗ് ഓഫ് കര്‍മം പതിനാലിന് രാവിലെ 9.30നു കലക്ടര്‍ അനുപമ ടി.വി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ചു നിര്‍വഹിക്കും. അഞ്ചു ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആരോഗ്യ വകുപ്പ് വിവിധ പകര്‍ച്ച വ്യാധികള്‍, ക്ലോറിനേഷന്‍, ജല സുരക്ഷ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ വീഡിയോകള്‍, പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പിത്തം, മലേറിയ, എച്ച്.വണ്‍ എന്‍. വണ്‍, വയറിളക്കം മുതലായ രോഗങ്ങള്‍ വ്യാപിക്കുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ക്ലോറിനേഷന്‍, തിളപ്പിച്ച വെള്ളത്തിന്റെ ഉപയോഗം, കൊതുക് മുട്ടയിട്ട് പെരുകുന്നതിനു സാധ്യതയുള്ള ഉറവിട നശീകരണം എന്നീ കാര്യങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അണിചേരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയിലെ വിദ്യാലയങ്ങളില്‍നിന്നു ബുധനാഴ്ച മാത്രം ശേഖരിച്ച വിഭവ സമാഹരണം ഒരു കോടി. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളില്‍നിന്നു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് തുക സമാഹരിച്ചത്. 1300 സ്‌കൂളുകളില്‍ നിന്നുള്ള വിഭവ സമാഹരണം വ്യാഴാഴ്ചയും തുടരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം അറിയിച്ചു. സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അക്കൗണ്ടിലേക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിഭവ സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് പുതുക്കാട് ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 10,950 രൂപ മന്ത്രി ഏറ്റുവാങ്ങി. സ്‌ക്കൂള്‍ മനേജര്‍ ഫാദര്‍ മാത്യു ചാക്കേരി, പ്രധാനാധ്യാപകന്‍ ബാബുജോസ് തട്ടില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജെന്‍സന്‍, മേഴ്‌സി സി. ജോണ്‍, ജയപ്രകാശ്, ഫാദര്‍ ജോമണ്‍ ഇമ്മട്ടി, സജിത്ത് കോമക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഗവ. എല്‍. പി. സ്‌ക്കൂള്‍ ചെങ്ങാലൂര്‍, ചെങ്ങാലൂര്‍ ഓട്ടിസം സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍നിന്നു മന്ത്രി വിഭവസമാഹരണം ഏറ്റുവാങ്ങി.

Thrissur

English summary
thrissur local news abut relief fund collection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more