Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയായ ഭാര്യ തൂങ്ങിമരിച്ച സംഭവം: അറസ്റ്റിലായ പ്രതി വനിതാപോലീസുകാരെ പറ്റിച്ച് രക്ഷപ്പെട്ടു

തൃശൂര്‍: പീഡനകേസില്‍ അറസ്റ്റിലായ പ്രതി പോലീസ് സ്‌റ്റേഷനില്‍നിന്നു ഓടി രക്ഷപ്പെട്ടു. കടങ്ങോട് പള്ളിമേപ്പുറം പുതുവീട്ടില്‍ ഹുസൈനെന്ന ഹാഷിമാണ് എരുമപ്പെട്ടി പോലീസിന്റെ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. ഗര്‍ഭിണിയായ ഭാര്യ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ ഇന്നലെയാണ് ഹാഷിം അറസ്റ്റിലായത്. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ 21നാണ് ഇയാളുടെ ഭാര്യ ജാസ്മിയെ ഭര്‍തൃ ഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജാസ്മിയെ സ്ത്രീധനമാവിശ്യപ്പെട്ട് ഹാഷിം നിരന്തരം ശരിരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിന്‍ ഇന്നലെയാണ് കുന്നംകുളം ഡിവൈ.എസ്.പി. പി. വിശ്വംഭരന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. നടപടികള്‍ക്കായി എരുമപ്പെട്ടി സ്‌റ്റേഷനിലെത്തിച്ച പ്രതി ഇന്ന് വൈകീട്ട് രണ്ടിന് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോകയായിരുന്നു.

hussain1-

സംഭവ സമയത്ത് രണ്ടുവനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്. എസ്.ഐ. ഉള്‍പ്പടെയുള്ള മറ്റുപോലീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ വ്യക്തിയുടെ ഭൂമി സംബന്ധിച്ചുള തര്‍ക്കം നടക്കുന്ന സ്ഥലത്തായിരുന്നു. ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ട പ്രതിയെ സ്‌റ്റേഷനിലുണ്ടായിരുന്ന വനിതാ പോലീസ് സെല്ലിന്‍നിന്ന് പുറത്തിറക്കിയപ്പോള്‍ ഇവരെ ആക്രമിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്ക് വേണ്ടി എസ്.ഐ. സുബിന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+