തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എയര്‍ഹോണുകളും അമിത ലൈറ്റും: കേരളത്തിലെ വാഹനയാത്ര ദുരിതമയം, തൃശൂരില്‍ 250 വാഹനങ്ങള്‍ക്കെതിരെ നടപടി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വാഹനയാത്ര ദുരിതമാകുന്നു. തകര്‍ന്ന റോഡുകളും ഗതാഗത കുരുക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും സ്വകാര്യ ബസുളുടെ അമിത വേഗതയും വലിയ വാഹനങ്ങളുടെ 'കുത്തികയറ്റവും' എല്ലാം കൂടി യാത്ര ദുഃസഹമാവുകയാണ്. ഇതു കൂടാതെയാണ് വാഹനങ്ങളിലെ എയര്‍ഹോണുകള്‍ ഉണ്ടാക്കുന്ന 'തലവേദന'. വാഹനങ്ങളില്‍ എയര്‍ഹോണുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ബഹു ഭൂരിപക്ഷം വാഹനങ്ങളും നിയമം പാലിക്കുന്നില്ല. കൂടാതെ രാത്രി യാത്രയും ദുരിതമാണ്. എതിരേ വരുന്ന വലിയ വാഹനങ്ങളടക്കമുള്ളവര്‍ ലൈറ്റ് ഡിം ചെയാതതാണ് പ്രശ്‌നം.


ചെവിതുളയ്ക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണുകളാണ് ഭൂരിഭാഗം വാഹനങ്ങളിലും. എയര്‍ഹോണ്‍ മൂലമുണ്ടാകുന്ന അപകടങ്ങളും കുറവല്ല. ശബ്ദതീവ്രത അളക്കുന്ന ഉപകരണമില്ലാത്തതിനാല്‍ മോട്ടോര്‍വാഹനവകുപ്പിന് നടപടിയെടുക്കാനാവുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വാഹനങ്ങളിലെ എയര്‍ഹോണിനെതിരേ അധികൃതര്‍ കര്‍ശന നടപടിയെടുത്തിരുന്നു. പുതുക്കാട് ടോള്‍ പ്ലാസയ്ക്ക് സമീപം നടന്ന പരിശോധനയില്‍ 250 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടിയുടെ ഭാഗമായാണ് നടപടി.

horn

വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ഹോണുകളുടെ ശബ്ദതീവ്രതയ്ക്ക് നിയമപരമായ ഒരു പരിധിയുണ്ട്. ഇതിനുമുകളില്‍ ശബ്ദതീവ്രതയുള്ളവ ഘടിപ്പിക്കാന്‍ അനുവാദമില്ല. ബൈക്ക് മുതല്‍ ലോറി വരെ വ്യത്യസ്ത വാഹനങ്ങള്‍ക്ക് വ്യത്യസ്ത ശബ്ദതീവ്രതയുള്ള ഹോണുകളാണ് വേണ്ടത്. എന്നാല്‍ നിയമം കടലാസില്‍ മാത്രമാണ്. ദീര്‍ഘദൂര ബസുകളിലെ ഒരു ഹോണ്‍ മാത്രം മതി കേള്‍ക്കുന്നവരില്‍ അസ്വസ്ഥതയുണ്ടാക്കാന്‍. ഒരേ വാഹനത്തില്‍ നാലും അഞ്ചും എയര്‍ഹോണുകള്‍ ഘടിപ്പിച്ചാണ് ബസുകളുടെ മരണപാച്ചില്‍. 75 ഡെസിബെലിനും മുകളില്‍ ശബ്ദം തുടര്‍ച്ചയായി കേള്‍ക്കന്നത് കേള്‍വിതകരാറുണ്ടാക്കുമെന്നാണ് കണക്ക്. ഈ സ്ഥാനത്താണ് നൂറ് ഡെസിബെല്ലിന് മുകളിലുള്ള ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ നിരത്തില്‍ വിലസുന്നത്. വിദേശനിര്‍മിത ഹോണുകള്‍ ഉള്‍പ്പെടെ കുറഞ്ഞ വിലയ്ക്ക് മറിക്കുമ്പോള്‍ ബൈക്കുകളില്‍ പോലും ഇവ ഘടിപ്പിക്കുന്നവരുണ്ട്.

ഇതേസമയം ഇത്തരക്കാരെ പിടികൂടുന്നതും പിഴയടപ്പിക്കുന്നതും അപൂര്‍വമാണ്. എയര്‍ഹോണ്‍ സ്‌പെഷല്‍ ഡ്രൈവ് എന്ന പേരില്‍ പലപ്പോഴും പരിശോധന നടത്തുമ്പോഴും ഇത് പ്രഹസനമാവുകയാണ്. ശബ്ദതീവ്രത അളക്കാനുള്ള ഉപകരണങ്ങള്‍ പോലും മോട്ടോര്‍വാഹനവകുപ്പിന് സ്വന്തമായിട്ടില്ല എന്നതാണ് സത്യം. ശബ്ദത്തിലുള്ള എയര്‍ഹോണുകള്‍ മൂലം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് അപൂര്‍വസംഭവമല്ല.

നിയമലംഘനം ആവര്‍ത്തിച്ചാല്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കാന്‍പോലും നിയമമുണ്ടെന്നിരിക്കെ നിയമം നടപ്പാക്കുന്നില്ല എന്നതാണ് വാസ്തവം. കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ കേരളത്തിലെ ഹോണുകളുടെ ശബ്ദകോലാഹലത്തില്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. കാരണം അവരുടെ നാട്ടില്‍ ഇത് കടുത്ത നിയമലംഘനമാണ്.

അതിതീവ്ര പ്രകാശമുള്ള ഹെഡ്‌ലൈറ്റുകളില്‍ നിന്നുള്ള വെളിച്ചമാണ് രാത്രിയാത്രയുടെ പ്രധാന പ്രശ്‌നം. എതിരേ വരുന്ന വാഹനങ്ങള്‍ ലൈറ്റ് ഡിം ചെയ്തു നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും പലരും അത് അവഗണിക്കുകയാണ്. മഴക്കാലമായതോടെ പൊതുവെ ശ്രമകരമാണ് ഡ്രൈവിംഗ്. അതിനിടെ വന്‍തോതില്‍ വെളിച്ചപ്രവാഹം കുടിയുണ്ടാകുന്നതോടെ വാഹനം ഓടിക്കല്‍ പ്രയാസകരമാകുന്നു.

വൈറ്റ് ലൈറ്റ് എന്ന പേരുള്ള സോഡിയം ലാമ്പുകളാണ് പല വാഹനങ്ങളിലും ഘടിപ്പിക്കുന്നത്. തീവ്രപ്രകാശമെന്നതിനു പുറമേ വെളിച്ചം ഒരേ ദിശയില്‍ ചിതറാതെ പോകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരം വെളിച്ചം കണ്ണിലേക്ക് അടിച്ചാല്‍ എതിരേ വരുന്നവര്‍ക്ക് ഏതാനും നിമിഷത്തേക്ക് കണ്ണുകാണാനാകില്ല. വാഹനാപകടത്തിലേക്കാണ് ഇതു വഴിവെക്കുന്നത്. പ്രകാശ തീവ്രത അളക്കാനുള്ള സംവിധാനം നിലവില്‍ ഇല്ലെന്നതു പ്രത്യേകതയാണ്. ഇതു കണ്ടെത്തിയാല്‍ തന്നെ അത്തരം ലൈറ്റുകള്‍ അഴിച്ചുവെപ്പിക്കാന്‍ നിര്‍ദേശിച്ച് നടപടികള്‍ ഒതുക്കുകയാണ്. അമിതവേഗം പോലെ കര്‍ക്കശമായി ഇതിനെയും കൈകാര്യം ചെയ്യണമെന്ന് പലരും ആവശ്യപ്പെടുന്നു.

റോഡുകളിലെ വളവില്‍ ലൈറ്റുകള്‍ ഡിം അടിക്കാതെ വരുന്നതു മൂലം ഏറെയും വലയുന്നത് ചെറുവാഹനങ്ങളിലുള്ളവരാണ്. മിക്കയിടത്തും വഴിയോര വിളക്കുകള്‍ പ്രകാശിക്കുന്നില്ല. അതിനാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം വിടുന്നതിനു സാധ്യത കൂടുതലാണ്. ഈ വിഷയത്തില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടത്താനും പോലീസ് ശ്രമിക്കുന്നില്ല.

Thrissur
English summary
thrissur local news air horns and light during travelling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X