തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊഴിൽ ഭിക്ഷാടനം; വീട്ടിലെ രക്ഷാ പ്രവർത്തനത്തനിടെ കണ്ടെത്തിയത് ഒന്നര ലക്ഷം, സംഭവം തൃശ്ശൂരിൽ!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഭിക്ഷാടകര്‍ താമസിച്ചിരുന്ന തകര്‍ന്ന വീട്ടില്‍നിന്ന് ഒന്നരലക്ഷം രൂപ കിട്ടിയതു രക്ഷാപ്രവര്‍ത്തകരെയും പോലീസിനെയും അമ്പരപ്പിച്ചു. പാട്ടുരായ്ക്കല്‍ വിയ്യൂര്‍ റോസ ബസാറിലെ ഭിക്ഷാടകരായ കല്യാണിക്കുട്ടി (75), മകള്‍ അമ്പിളി (50) എന്നിവര്‍ താമസിച്ചിരുന്ന വീടാണു മഴയില്‍ തകര്‍ന്നത്. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലിനെ വിളിച്ചാണ് നാട്ടുകാര്‍ അപകടവിവരമറിയിച്ചത്. തുടര്‍ന്ന് പോലീസിനെയും അറിയിച്ചു.

ഒരുഭാഗം തകര്‍ന്ന വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്താനെത്തിയവര്‍ തെരച്ചിലിനിടെയാണ് തുക പലയിടത്തുനിന്നായി കണ്ടെത്തിയത്. ഇവരെ മറ്റൊരിടത്തേക്കു മാറ്റാനുള്ള നീക്കത്തിനിടെ വീട്ടുസാധനങ്ങള്‍ മാറ്റാനായി തെരച്ചില്‍ നടത്തി. ഉപകരണങ്ങള്‍ മാറ്റിവയ്ക്കുന്നതിനിടെ ആദ്യം പത്തുരൂപയുടെ നോട്ടുകെട്ടുകളാണ് ലഭിച്ചത്. രണ്ടിന്റെയും അഞ്ചിന്റെയും ചില്ലറ നാണയങ്ങളും ലഭിച്ചു. പായയുടെ താഴെയായിരുന്നു നോട്ടുകളില്‍ ഏറെയും മടക്കി സൂക്ഷിച്ചിരുന്നത്. ചാക്കില്‍ കെട്ടിയ നിലയിലും നോട്ടുകെട്ടുകള്‍ കണ്ടെത്തി.

Begger

രാവിലെ 11നു തുടങ്ങിയ നോട്ടും ചില്ലറയും എണ്ണല്‍ പൂര്‍ത്തിയായത് രാത്രിയാണ്. ലഭിച്ച പണം പലരുമായി എണ്ണിത്തീര്‍ത്തപ്പോഴാണു വലിയ തുകയാണെന്നു വ്യക്തമായത്. ഇരുവരും ദിവസേന ലഭിക്കുന്ന പണത്തില്‍നിന്നു പകുതിയോളം നീക്കിവച്ചാണ് ഇത്രയും തുകയാക്കി മാറ്റിയത്. അമ്മയ്ക്കും മകള്‍ക്കും അയല്‍വാസികളുമായി വലിയ ബന്ധമില്ല. രാവിലെ വീട്ടില്‍നിന്നിറങ്ങി ഭിക്ഷയെടുത്തശേഷം രാത്രി മടങ്ങിയെത്തും.

പണം കുറച്ചുകൂടി സ്വരൂപിച്ചശേഷം വീടു പണിയാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ഇവര്‍ പറഞ്ഞു. കാറ്റും മഴയും ശക്തമായതോടെയാണ് പഴയ വീടിന്റെ ഒരുഭാഗം തകര്‍ന്നത്. ഇത്രയധികം തുക കൈവശമുള്ളവരാണ് ഇവരെന്ന് ആരും അറിഞ്ഞിരുന്നില്ല. ഇരുവരെയും അഗതിമന്ദിരത്തിലേക്കു മാറ്റുമെന്നു പോലീസ് അറിയിച്ചു. ലഭിച്ച പണം പോലീസ് സൂക്ഷിക്കും. പിന്നീട് ഇവര്‍ക്കു നല്‍കും. ഇവര്‍ക്കു വീടു പണിതു നല്‍കാന്‍ സഹായസമിതി രൂപീകരിക്കുമെന്നു കൗണ്‍സിലര്‍ പറഞ്ഞു.

Thrissur
English summary
Thrissur Local News about beggers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X