ഗതാഗതകുരുക്കഴിക്കാൻ നടപടി വേണം; തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ബസ് പണിമുടക്ക്
തൃശൂര്‍: പുഴയ്ക്കല്‍ റോഡിലെ ഗതാഗതകുരുക്കഴിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍-കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച പണിമുടക്കും. തൃശൂരില്‍നിന്നു മുതുവറ വഴി പോകുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ബസുകളും പണിമുടക്കില്‍ പങ്കെടുക്കും. ബി.എം.എസ് തൊഴിലാളി സംഘടനയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
മറ്റു ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ സഹകരിക്കും. ശോഭസിറ്റി മുതല്‍ മുതുവറ വരേയുള്ള ഭാഗങ്ങളിലാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വരുന്നതിനാല്‍ ബസുകള്‍ മത്സര ഓട്ടവും, തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നുണ്ട്.

ഗതാഗതക്കുരുക്കൊഴിവാക്കാന്‍ അമല വഴി തിരിഞ്ഞും മറ്റു ഇട റോഡുകളിലൂടെയും പോകുന്ന ബസുകള്‍ക്കെതിരേ പെര്‍മിറ്റ് ലംഘിച്ചെന്ന് കാട്ടി നടപടിയും ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് സൂചന പണിമുടക്ക് നടത്തുന്നതെന്ന് ജില്ലാ ഭാരവാഹികളായ ജയന്‍ കോലാഴി, എം.കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. സൂചന സമരത്തിനു ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications