ബസ് യാത്രക്കിടെ യുവതിയുടെ പണം നഷ്ടമായി: നഷ്ടമായത് 10000 രൂപയും എടിഎം കാര്‍ഡും! പോലീസില്‍ പരാതി!
തൃശൂര്‍: ബസ് യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ടിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ഒറ്റപ്പാലം-തൃശൂര്‍ റൂട്ടിലോടുന്ന പ്ലാക്കാട്ടില്‍ ബസില്‍ വെച്ചാണ് സംഭവം. കിളി നിക്കടവ് നടുവിലേടത്ത് സരിതയുടെ ഹാന്റ് ബാഗിന്റെ സിബ് തുറന്നാണ് പതിനായിരം രൂപയും തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവ ഉള്‍പ്പെടെ അപഹരിക്കപ്പെട്ടത്.

സരിതയുടെ മകളെ തൃശൂരിലെ ഡോക്ടറെ കാണിക്കുന്നതിന് വേണ്ടി കിളിനിക്കടവില്‍ നിന്നും കയറിയതാണ്. പഴയന്നൂരിലെത്തിയപ്പോഴാണ് ബാഗ് തുറന്നിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ പരിശോധിക്കുമ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നത്. ബസ് ജീവനക്കാരോട് വിവരം പറഞ്ഞെങ്കിലും ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയില്ലെന്നും ഇവരെ ഇറക്കി യാത്ര തുടര്‍ന്നെന്നും ആക്ഷേപമുയര്‍ന്നു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തിയ സരിത പരാതി നല്‍കുകയായിരുന്നു. പഴയന്നൂര്‍ എസ് ഐ എം മഹേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ചേലക്കര പോലീസ് സ്റ്റേഷനില്‍ തടഞ്ഞു നിര്‍ത്തി പഴയന്നൂര്‍ പോലീസ് സംഘം ബസിന്റെ പിന്നാലെ പോയി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.












Click it and Unblock the Notifications