തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ ബില്‍: പ്രതീക്ഷയോടെ ചക്കംകണ്ടം നിവാസികള്‍, മാലിന്യപ്പുഴയില്‍ നിന്ന് മോചനം!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജലാശയങ്ങളും ജലസ്രോതസുകളും മലിനമാക്കിയാല്‍ മൂന്നുവര്‍ഷം തടവും പിഴയും ശിക്ഷയുള്ള ഭേദഗതി ബില്‍ നിയമസഭ പാസാക്കിയതോടെ ചക്കംകണ്ടം നിവാസികള്‍ പ്രതീക്ഷയിലായി. നിയമങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങാതെ ആര്‍ജവത്തോടെ, മുഖം നോക്കാതെ നടപ്പാക്കുമ്പോഴാണ് ഭരണാധികാരികളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുന്നതെന്ന് പൗരാവകാശവേദി ഭാരവാഹികള്‍ പറഞ്ഞു. വര്‍ഷങ്ങളായി ചക്കംകണ്ടം പുഴയിലേക്കും വലിയ തോട്ടിലേക്കും സമീപത്തെ ശുദ്ധജല സ്രോതസുകളിലേക്കും വ്യാപകമായ രീതിയില്‍ മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ശിക്ഷിക്കാനും ഭരണാധികാരികള്‍ തയാറാകണം.


ഈ നിയമം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാരും നഗരസഭയും മുന്നോട്ട് വന്നാല്‍ വര്‍ഷങ്ങളായി മാലിന്യ ദുരിതത്താല്‍ കഷ്ടപ്പെടുന്ന ചക്കംകണ്ടം, തെക്കന്‍ പാലയൂര്‍, കാളാനി, മരുതയൂര്‍, ഒരുമനയൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് അത് വലിയൊരാശ്വാസമാവും. സമീപ നഗരത്തില്‍നിന്നും ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ ആധിക്യത്താല്‍ ചക്കംകണ്ടം പുഴയും പരിസര പ്രദേശങ്ങളും സമ്പൂര്‍ണമായും മലിനീകരിക്കപ്പെട്ടിരിക്കുന്നു. കുടിവെള്ളത്തിലെ വലിയ തോതിലുള്ള കോളിഫോം ബാക്ടീരിയായുടെ അളവുമൂലം തുടര്‍ച്ചയായ പകര്‍ച്ചവ്യാധി അടക്കമുള്ള മാറാരോഗങ്ങളുടെ പിടിയിലാണീ പ്രദേശം.

chakkamkandamriver

പുഴയെ ആശ്രയിച്ച് പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന എല്ലാവര്‍ക്കും പുഴയിലിറങ്ങാനോ, തൊഴിലെടുക്കാനോ കഴിയാത്ത സാഹചര്യം. ഇതിനെല്ലാം ഒരു പരിഹാരമാകും ഈ നിയമം എന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്. നിയമം കടലാസില്‍ മാത്രം ഒതുങ്ങാതെ നിയമലംഘനം നടത്തി മാലിന്യം ഒഴുക്കിവിടുന്നവരെ കണ്ടെത്തി കര്‍ശനമായ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയാറാവണമെന്ന് ചക്കംകണ്ടത്ത് സമരത്തിന് നേതൃത്വം നല്‍കുന്ന പൗരാവകാശവേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു.

Thrissur
English summary
Thrissur local news chakkankadam natives on pollution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X