ദീപ നിശാന്തിന് എതിരേ അശ്ലീല സന്ദേശം: ഒരാള്‍ കൂടി അറസ്റ്റില്‍, തിരുവനന്തപുരം സ്വദേശി രഞ്ജു അറസ്റ്റിൽ
തൃശൂര്‍: എഴുത്തുകാരി ദിപ നിശാന്തിനെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ തിരുവനന്തപുരം സ്വദേശി വണ്ടിത്തടം ശാന്തിപുരം സജിഭവനില്‍ രഞ്ജു (24) അറസ്റ്റില്‍. കാര്‍ത്തിക് ശിവ എന്ന വ്യാജ പ്രൊഫൈലില്‍ നിന്നാണ് പ്രധാനമായും ഇയാള്‍ പലര്‍ക്കുമെതിരേ ഭീഷണി മുഴക്കിയത്.
ദീപയ്ക്ക് എതിരേ ഭീഷണിമുഴക്കിയെന്ന കേസില്‍ മൂന്നുപേര്‍ നേരത്തെ പിടിയിലായിരുന്നു. അപര്‍ണ പ്രശാന്തിന്റെ ഒരു എഫ്ബി പോസ്റ്റിന് എതിരേയാണ് ആദ്യം ഭീഷണി സന്ദേശം വന്നത്. അതിനോടു പ്രതികരിച്ച് ദീപയും മെസേജിട്ടു. തുടര്‍ന്ന് ദീപയ്ക്ക് എതിരേയും ഭീഷണി മുഴക്കി. തലസ്ഥാനത്തു നിന്നു വിളിച്ചുവരുത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

അല്ലു അര്‍ജുന്‍ നായകനായ സിനിമയുടെ മലയാളം പതിപ്പ് കണ്ടശേഷം അപര്‍ണ ഇട്ട പോസ്റ്റുകളിലാണ് ഭീഷണി സന്ദേശങ്ങളുമായി പ്രതികരിച്ചത്. അല്ലു അര്‍ജുന്റെ ഡബിങ് പടം കണ്ട് തലവേദന സഹിക്കാതെ ഓടിപ്പോവാന്‍ നോക്കുമ്പോള്‍ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആയെന്നായിരുന്നു അപര്‍ണയുടെ കമന്റ്. അല്ലൂ അര്‍ജുന്‍ ഫാന്‍സ് എന്ന രീതിയിലാണ് ഭീഷണി സന്ദേശങ്ങള്‍ വന്നത്.












Click it and Unblock the Notifications