തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അങ്കണം അവാര്‍‍ഡ് തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്: കൈത്താങ്ങായി ലീലാവതി ടീച്ചര്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അങ്കണം ഷംസുദ്ദീന്‍ വിശിഷ്ട സേവാപുരസ്‌കാരം സ്വീകരിച്ച പ്രഫ. എം. ലീലാവതി അവാര്‍ഡ് തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൈമാറി. ഓഖി ദുരന്തബാധിതയായ പൂന്തുറയിലെ ശെല്‍വിക്കും ഏങ്ങണ്ടിയൂര്‍ എം.ഐ. മിഷനാശുപത്രിക്കുമാണ് സമ്മാനത്തുക പങ്കുവച്ചത്. ടീച്ചര്‍ നല്‍കിയ സമ്മാനത്തുകയില്‍നിന്ന് മരുന്ന് വാങ്ങിയാണ്് ഇന്നലെ പൊക്കുളങ്ങരയില്‍ എം.ഐ. ആശുപത്രി മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. എം. ലീലാവതി സ്‌നേഹപൂര്‍വം സമ്മാനിച്ച തുക തങ്ങള്‍ക്ക് പ്രോത്സാഹനമായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജില്ലയിലെ വ്യാപാരികളായ കുന്നപ്പിള്ളി ട്രേഡേഴ്‌സ്, എടക്കളത്തൂര്‍ ഗ്രൂപ്പ്, ജീജി സ്‌റ്റോഴ്‌സ്, ഫെജി കമ്പനി എന്നിവരും ക്യാമ്പ് സംഘടിപ്പിക്കുന്നതില്‍ സഹകരിച്ചു. എം.ഐ. ആശുപത്രിയിലെ ഡോക്ടര്‍മാരായ ഫാദര്‍ ഫ്രാന്‍സിസ് ആലപ്പാട്ട്, അജിത് മേനോന്‍, റിന്റോ ഔസേപ്പ് എന്നിവര്‍ രോഗികളെ പരിശോധിച്ച് സൗജന്യമരുന്നു വിതരണം നടത്തി. എണ്‍പത്തിരണ്ടുപേര്‍ ക്യാമ്പില്‍ പരിശോധനക്കെത്തി.

drmleelavathi-

എം.ഐ. നേഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസ് മരിയ, അസി. പ്രഫസര്‍ സിസ്റ്റര്‍ നിര്‍മല എന്നിവരുടെ നേതൃത്വത്തില്‍ വെള്ളക്കെട്ടിന്റെ തുടര്‍ച്ചയായി ഉണ്ടാകാനിടയുള്ള രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ലഘുപുസ്തകം വിതരണം ചെയ്തു. അസി. ഡയറക്ടര്‍ ഫാ. സണ്‍ജയ് തൈക്കാട്ടില്‍, മാര്‍ട്ടിന്‍ എം.പി., കാര്‍ലോസ് കെ.ജെ. എന്നിവര്‍ നേതൃത്വം നല്‍കി. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ., ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉദയന്‍ തോട്ടപ്പള്ളി, മെമ്പര്‍ സിന്ദു സന്തോഷ് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

Thrissur
English summary
Thrissur Local News dr m leelavathi distributes award amount to charity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X