ദുക്‌റാന തിരുനാളിന് ഒരുങ്ങി പാലയൂര്‍ തീര്‍ഥകേന്ദ്രം... ഊട്ടിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു
തൃശൂര്‍: മാര്‍ത്തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ദുക്‌റാന തിരുനാളിന് പാലയൂര്‍ ഒരുങ്ങി. ഇന്ന് നടക്കുന്ന ഊട്ടിനുള്ള തയാറെടുപ്പുകള്‍ കലവറയില്‍ രാവിലെ മുതല്‍ തുടങ്ങി. ഇടവകയിലെ സ്ത്രീകളടക്കമുള്ള വിശ്വാസികളുടെ കൂട്ടായ്മയാണ് രുചിവട്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ അടുക്കളയിലെ അടുപ്പിലേക്ക് തീപകര്‍ന്ന് വിഭവപാചകത്തിന് തുടക്കം കുറിച്ചു. പായസം, പഴം, പപ്പടം അടക്കമുള്ള സമൃദ്ധമായ സദ്യയാണ് ഊട്ടിന് ഒരുക്കുന്നത്. രാവിലെ ഒന്‍പതരക്ക് ആരംഭിക്കുന്ന ഊട്ട് വൈകിട്ട് നാലുവരെയുണ്ടാകുമെന്ന് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.വി. പീറ്റര്‍, ഊട്ട് കണ്‍വീനര്‍ കെ.ജി. ടൈറ്റസ് എന്നിവര്‍ അറിയിച്ചു.

രാവിലെ 9.15 ന് തളിയ കുള കപ്പേളയില്‍ നിന്നും തര്‍പ്പണ തിരുനാളിനുയര്‍ത്തുന്ന കൊടി പ്രദക്ഷിണമായി തീര്‍ഥകേന്ദ്രത്തില്‍ എത്തി ച്ചേരുകയും തര്‍പ്പണ തിരുനാള്‍ കൊടി കയറ്റവും തുടര്‍ന്ന് ഊട്ട് ആശിര്‍വാദവും ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരുകര്‍മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.












Click it and Unblock the Notifications