തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിസ്കോൾ കോൾ കണ്ടാൽ തിരിച്ച് വിളിക്കരുത്... ചിലപ്പോ പെടും, ഒളിഞ്ഞിരിക്കുന്നത് വൻ കെണി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ മിസ്‌ഡ്‌ കോള്‍ തട്ടിപ്പ്‌ വ്യാപകമാകുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ജില്ലയില്‍ ആയിരക്കണക്കിനു പേര്‍ക്കാണ്‌ ഇത്തരത്തിലുള്ള കോളുകള്‍ വന്നത്‌. 59160 എന്ന്‌ തുടങ്ങുന്ന നമ്പറില്‍ നിന്നാണ്‌ കോളുകള്‍ വരുന്നത്‌. ഇതു സംബന്ധിച്ച്‌ പോലീസിനും ബിഎസ്‌എന്‍എല്ലിനും നിരവധി പരാതികള്‍ കിട്ടുന്നുണ്ട്‌.

ശനിയാഴ്‌ച വൈകീട്ടു മുതലാണ്‌ മിസ്‌ഡ്‌ കോളുകള്‍ വ്യാപകമായത്‌. ഇറാഖ്‌, ഇറാന്‍ തുടങ്ങി പല രാജ്യങ്ങളുടെയും പേരില്‍ ഇത്തരത്തിലുള്ള കോളുകള്‍ വരുന്നുണ്ട്‌. മിസ്‌ഡ്‌ കോള്‍ കണ്ട്‌ തിരിച്ചു വിളിച്ചാല്‍ ഫോണില്‍ ബാലന്‍സുള്ള തുക നഷ്‌ടപ്പെടും. എന്നാല്‍ ജില്ലയില്‍ രണ്ടു ദിവസമായി വരുന്ന മിസ്‌ഡ്‌ കോളുകള്‍ കൂടുതലുഗ ബൊളീവിയയില്‍ നിന്നാണെന്നാണ്‌ സൂചന.

Thrissur

3 ല്‍ തുടങ്ങുന്ന നമ്പറുകളില്‍നിന്നു കോളുകള്‍ വരുന്നുണ്ട്‌. ഇത്തരത്തിലുള്ള നമ്പറുകളില്‍നിന്നു വരുന്ന കോളുകള്‍ എടുക്കരുതെന്നും തിരിച്ചു വിളിക്കരുതെന്നും പോലീസും മൊബൈല്‍ കമ്പനികളും മുന്നറിയിപ്പ്‌ നല്‍കി. ബി.എസ്‌.എന്‍.എല്‍. നമ്പറുകളിലേക്കു മാത്രമാണ്‌ ഇത്തരം മിസ്‌ഡ്‌ കോളുകള്‍ വരുന്നത്‌.

എന്നാല്‍ ഇതിനെപറ്റി കൃത്യമായ മറുപടി നല്‍കാന്‍ ബി.എസ്‌.എന്‍.എല്‍. അധികൃതര്‍ക്ക്‌ പറ്റുന്നില്ല. സാങ്കേതിക പിഴവാണോ എന്നും ബി.എസ്‌.എന്‍.എല്‍. പരിശോധിക്കുന്നുണ്ട്‌. പണം ചോര്‍ത്തലിനും പുറമേ വ്യക്‌തിഗത വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും പോലീസ്‌ പരിശോധിക്കുന്നു.

Thrissur
English summary
Thrissur Local News about fake missed calls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X