തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേച്ചേരിയില്‍ വന്‍ തീപിടിത്തം ജ്വല്ലറി പൂര്‍ണമായി കത്തിനശിച്ചു..

Google Oneindia Malayalam News

തൃശൂര്‍: കേച്ചേരിയില്‍ വന്‍ തീപിടിത്തം. ജൂവലറി പൂര്‍ണമായി കത്തിനശിച്ചു. എച്ച്.ഡി.എഫ്.സി. ബാങ്ക് എ.ടി.എം., സ്‌റ്റേഷനറിക്കട, മെഡിക്കല്‍ ഷോപ്പ് എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കേച്ചേരി പന്നിത്തടം റൂട്ടിലെ ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു.

thrissur-fire

ഇന്നലെ രാവിലെ 9.30 നാണ് കേച്ചേരി-പന്നിത്തടം റൂട്ടിലെ അയിഷ ഷോപ്പിങ് ക്ലോംപ്ലക്‌സിലെ താഴത്തെ നിലയിലെ അശോക ജൂവലറിയിലാണ് തീപിടിത്തമുണ്ടായത്. ജൂവലറി ഉടമ കേച്ചേരി മണലി പുലിച്ചക്കാട്ടില്‍ അശോകന്‍ രാവിലെ ജൂവലറി തുറന്നയുടനെയാണ് അകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീ പുറത്തേക്ക് വ്യാപിച്ചത്. മൂന്ന് ഷട്ടറുകളാണ് ജൂവലറിക്കുള്ളത്. ഇതില്‍ റോഡിനഭിമുഖമായുള്ള ഷട്ടര്‍ പകുതി തുറന്ന് ഗ്ലാസ് വാതില്‍ തുറന്നയുടനെ അകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയും പുകയും ശക്തിയോടെ പുറത്തേക്ക് വ്യാപിക്കുകയായിരുന്നു. അകത്തേക്ക് കടക്കാന്‍ ശ്രമിച്ച അശോകന്‍ ഉടന്‍തന്നെ പുരത്തേക്ക് ഓടി. തീയും പുകയും കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പകുതി ഉയര്‍ത്തിയ ഷട്ടര്‍ പൂര്‍ണമായും ഉയര്‍ത്തിയതോടെ തീ ആളിക്കത്തി. കേച്ചേരിയില്‍ പുകകൊണ്ട് മൂടി. നാട്ടുകാരും ചുമട്ടുതൊഴിലാളികളും വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഈ ആളിക്കത്തി പടരുകയായിരുന്നു.

പിന്നീട് തൃശൂര്‍, ഗുരുവായൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍നിന്ന് നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. തീപിടിത്തത്തില്‍ ജൂവലറി പൂര്‍ണമായും കത്തിനശിച്ചു. സീലിങ് അടര്‍ന്നുവീണു. അകത്തെ ചില്ല് അലമാരികളും ഫര്‍ണിച്ചറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. ഗ്ലാസ് അലമാരയ്ക്കകത്ത് പ്രദര്‍ശനത്തിനായി വച്ചിരുന്ന കമ്മലുകളും ചെറിയ മാലകളും ഉരുകി. കൂടുതല്‍ ആഭരണങ്ങള്‍ ലോക്കറിനുള്ളിലായിരുന്നു. ജൂവലറിക്കു മുകളിലെ എച്ച്.ഡി.എഫ്.സി. ബാങ്ക്, താഴത്തെ എ.ടി.എം., സമീപത്തെ തുണി-ടോയ്‌സ് സ്‌റ്റേഷനറി കട, മെഡിക്കല്‍ ഷോപ്പ് എന്നിവിടങ്ങളിലേക്കും തീയും പുകയും പടര്‍ന്ന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. എ.ടി.എം. പ്രവര്‍ത്തനരഹിതമായി. കുന്നംകുളം എസ്.ഐ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. വിശദമായി പരിശോധനയ്ക്കുശേഷമേ നാശനഷ്ടത്തിന്റെ കൃത്യമായി കണക്ക് അറിയാന്‍ കഴിയുകയുള്ളൂ.

കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്

Thrissur
English summary
Thrissur Local News:fire in kechery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X