തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ഗവ. നഴ്‌സിങ് കോളജില്‍ ഭക്ഷ്യവിഷബാധ: രാത്രി 12 മണിയോടുകൂടി ഛര്‍ദിയും വയറുവേദനയും ഛര്‍ദിയും!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗവ. നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ 20 വിദ്യാര്‍ഥിനികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. കോളജ് ഹോസ്റ്റലില്‍നിന്നു കഴിഞ്ഞ ദിവസം കഴിച്ച ചിക്കന്‍ ബിരിയാണിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് സംശയിക്കുന്നു. രാത്രി 12 മണിയോടുകൂടി ഛര്‍ദിയും വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍നിന്ന് ആംബുലന്‍സ് വിളിച്ചുവരുത്തി ആദ്യം നാലുപേരെയും പിന്നീട് കൂടുതല്‍ ആളുകളെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇവരില്‍ 11 പേരുടെ നില ആദ്യം വളരെ മോശമായിരുന്നു. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ഉടന്‍ ലഭ്യമാക്കി ഒമ്പതുപേരെ പിന്നീട് പ്രാഥമിക ചികിത്സ നല്‍കി വിട്ടുയച്ചു. മാസങ്ങള്‍ക്കുമുമ്പും ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. വീണ്ടും ഉണ്ടായത് ഹോസ്റ്റല്‍ അന്തേവാസികളില്‍ ഭയാശങ്കയ്ക്ക് ഇടനല്‍കിയിട്ടുണ്ട്. ഹോസ്റ്റലിലെ മെസിനെക്കുറിച്ച് വിദ്യാര്‍ഥിനികള്‍ ഏറെ നാളായി പരാതികളുമായി രംഗത്തുണ്ട്.

thrissur-map-

വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതെന്നും വിദ്യാര്‍ഥിനികള്‍ നിരവധിതവണ പരാതിപ്പെട്ടിട്ടും കരാറുകാരനെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല ന്നെ വിദ്യാര്‍ത്തിനികള്‍ ആരോപിച്ചു അതെ സമയം ഭക്ഷ്യ വിഷ ബാധയെ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സ്ഥലത്തെ പരിശോധന നടത്തിയിട്ടുണ്ട്.

Thrissur
English summary
Thrissur local news food poison in medical college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X