കാത്തിരുന്ന്... കാത്തിരുന്ന് ശാപമോക്ഷം കിട്ടി, ഫോറൻസിക്ക് വിഭാഗം കുടുസ് മുറിയിൽ നിന്ന് പുറത്തേക്ക്!
തൃശൂര്‍: കാത്തിരിപ്പിന് വിട, അവസാനം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിന് ശാപമോക്ഷം' കിട്ടി. കുടുസുമുറിയില്നിന്നാണ് ഫോറന്‍സിക് വിഭാഗത്തിന് ശാപമോക്ഷം കിട്ടിയത്. ഏറെവര്‍ഷം പഴക്കമുള്ള കാലഹരണപ്പെട്ട മുറികളില്‍ ഇരുന്നാണ് നാളിതുവരെയായി സംസ്ഥാനത്തെ നിരവധി കൊലപാതകക്കേസുകളില്‍ നീതി ഉറപ്പാക്കുന്ന തരത്തിലുള്ള രേഖകള്‍ തയാറാക്കിയിരുന്നത്.
അഴുകിയ മൃതദേഹങ്ങളുടെ കടുത്ത ദുര്‍ഗന്ധം സഹിച്ച് കഴിഞ്ഞുവന്നിരുന്ന ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. പഴയ പ്രിന്‍സിപ്പല്‍ ഓഫീസും അനുബന്ധ സൗകര്യങ്ങളും നവീകരിച്ചാണ് ഫോറന്‍സിക് വിഭാഗത്തിനായി പുതിയ ആസ്ഥാനം ഒരുക്കിയത്. ഫോറന്‍സിക് വകുപ്പിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, കോളജ് പി.ടി.എ. എന്നിവര്‍ പണം മുടക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

പ്രിന്‍സിപ്പല്‍ ഡോ.എം.എ. ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഫോറന്‍സിക് വകുപ്പ് മേധാവി ഡോ. എന്‍.എ. ബലറാം അധ്യക്ഷനായി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ. അബ്ദുള്‍ ലത്തീഫ്, ഡോ. ഹിതേഷ് ശങ്കര്‍, വിവിധ വകുപ്പ് മേധാവികള്‍, പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജിന് സ്വന്തമായി പുതിയ അക്കാദമിക് കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പഴയകെട്ടിടം വെറുതെ കിടന്ന് നശിച്ചുപോകുമെന്ന് കരുതി ഇരിക്കുമ്പോള്‍ ഫോറന്‍സിക് വിഭാഗക്കാര്‍ ഞങ്ങള്‍ക്ക് പഴയ കെട്ടിടം മതിയെന്നുപറഞ്ഞ് സ്വന്തം പണംമുടക്കി കെട്ടിടം നവീകരിച്ചത് ഏറെ മാതൃകയായിരിക്കുകയാണ്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications