Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ വന്‍ കവര്‍ച്ച: വീട്ടില്‍നിന്നും പട്ടാപ്പകല്‍ മോഷ്ടിച്ചത് 50 പവനും ഒരു ലക്ഷം രുപയും

തൃശൂര്‍: ഒല്ലൂര്‍ തൈക്കാട്ടുശേരിയിലെ വീട്ടില്‍ നിന്നും പട്ടാപ്പകല്‍ 50 പവനും ഒരു ലക്ഷം രുപയും മോഷ്ടിച്ചു. വൈദ്യരത്‌നം നഴ്‌സിങ് ഹോമിന് സമീപം വടക്കുട്ട് ബാലകൃഷ്ണന്റെ വീട്ടില്‍നിന്നാണ് ഇന്നലെ രാവിലെ 8.30 നും 10 മണിക്കും ഇടയിലായി സ്വര്‍ണവും പണവും മോഷണം പോയത്. രാവിലെ 8.30 ന് ബാലകൃഷ്ണനും കുടുംബവും നടത്തറയിലെ ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് പുറപ്പെടുകയും തിരിച്ച് 9.45 ഓടെ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

roberry-1

വീടിന്റെ പിന്നിലെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് അലമാരകള്‍ തുറന്നു കിടക്കുന്നതും ആഭരണവും പണവും നഷ്ടപ്പെട്ടതറിഞ്ഞത്. ബാലകൃഷ്ണന്റെ മക്കളുടേയും മരുമക്കളുടേയും ആഭരണങ്ങളാണ് നഷ്ടമായത്. സംഭവമറിഞ്ഞ് ഒല്ലൂര്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ക്യാമറയില്‍ ഒമ്പതു മണിയോടെ ഈ പരിസരത്തുകൂടി ഒരാള്‍ പോകുന്നതും 9.30 ഓടെ ധൃതിയില്‍ തിരിച്ചു പോകുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ വഴിക്കും പോലീസ് അന്വേഷണം തുടരുന്നു. ഒല്ലൂര്‍ സി.ഐ. ബെന്നി ജേക്കബിന്റെ നേതൃത്വത്തിലാണ് പോലീസ് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+