തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുഡ്‌സ് കംപാര്‍ട്ട്‌മെന്റില്‍നിന്ന് നായ കുരച്ചുചാടി; കമ്പിയില്‍ തൂങ്ങിയ ഗാര്‍ഡിനെ ചങ്ങല വലിച്ചു രക്ഷപ്പെടുത്തി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ട്രെയിനിനു സിഗ്നല്‍ നല്‍കിയ ശേഷം കോച്ചില്‍ കയറിയ ഗാര്‍ഡിനു നേരേ നായ കുരച്ചുചാടിയതിനാല്‍ അപകടത്തില്‍പ്പെട്ട ഗാര്‍ഡിനെ ചങ്ങല വലിച്ചു നിര്‍ത്തി രക്ഷപ്പെടുത്തി. ഷൊര്‍ണൂരില്‍നിന്നു ഡ്യൂട്ടിക്ക് കയറിയ രാമമൂര്‍ത്തിയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

<strong>കേരളത്തെ കൈവിടാതെ യുഎഇ... ദുബായ് ഇസ്ലാമിക് ബാങ്ക് നല്‍കിയത് അഞ്ച് മില്യണ്‍ ദിര്‍ഹം!!</strong>കേരളത്തെ കൈവിടാതെ യുഎഇ... ദുബായ് ഇസ്ലാമിക് ബാങ്ക് നല്‍കിയത് അഞ്ച് മില്യണ്‍ ദിര്‍ഹം!!

പുറത്തേക്ക് വീഴാതിരിക്കാന്‍ വാതിലിനോട് ചേര്‍ന്ന കമ്പിയില്‍ അദ്ദേഹം പിടിച്ചുനിന്നു. ഇതിനിടെ ഗാര്‍ഡിനെയും വലിച്ചിഴച്ച് ട്രെയിന്‍ സ്‌റ്റേഷനില്‍നിന്നു മുന്നോട്ടുനീങ്ങി. തൊട്ടുമുന്നിലെ കോച്ചിലെ യാത്രികന്‍ ചങ്ങല വലിച്ചതിനെത്തുടര്‍ന്നാണു ട്രെയിന്‍ നിര്‍ത്തിയത്. ഇന്നലെ ഉച്ചയോടെ മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തേക്ക് പോയ പരശുറാം എക്‌സ്പ്രസിലാണ് സംഭവം.

Thrissur

ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഗുഡ്‌സ് കംപാര്‍ട്ട്‌മെന്റില്‍നിന്ന് സാധനങ്ങള്‍ ഇറക്കാനും കയറ്റാനും രാമമൂര്‍ത്തി നിര്‍ദേശം നല്‍കി. ട്രെയിന്‍ വിടാറായപ്പോഴാണ് തമിഴ്‌നാട് സ്വദേശിയായ യുവതി പട്ടിയെ ഗാര്‍ഡിന്റെ കോച്ചിലുള്ള കൂട്ടിനകത്തേക്ക് കയറ്റിയത്. ട്രെയിന്‍ വിടാന്‍ സമയമായതിനാല്‍ യുവതി തിടുക്കത്തില്‍ ഇറങ്ങി. കൂട് നന്നായി പൂട്ടിയിരുന്നില്ല.

എന്നാല്‍, ട്രെയിന്‍ നീങ്ങാന്‍ വയര്‍ലെസിലൂടെ നിര്‍ദേശം നല്‍കിയതിന് ശേഷം കോച്ചില്‍ കയറിയപ്പോഴായിരുന്നു രാമമൂര്‍ത്തിക്ക് നേരേ നായ കുരച്ചു ചാടിയത്. അവിചാരിതമായ കുരയില്‍ പേടിച്ചു പിന്നോട്ടേക്ക് ചായുന്നതിനിടയിലായിരുന്നു അപകടത്തില്‍പ്പെട്ടത്. കാല്‍മുട്ട് ട്രാക്കിലുരച്ച് കമ്പിയില്‍ തൂങ്ങിപ്പിടിച്ച ഗാര്‍ഡുമായി ട്രെയിന്‍പോകുന്നത് കണ്ട യാത്രക്കാര്‍ ബഹളം കൂട്ടിയപ്പോഴാണ് തൊട്ടുമുന്നിലെ കോച്ചിലിരുന്ന ഹിന്ദിക്കാരന്‍ ചങ്ങല വലിച്ചത്. ഗാര്‍ഡിനു മുട്ടുരഞ്ഞ് ചെറിയ പരുക്കുണ്ടായി. ക്ഷീണിതനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു ഗാര്‍ഡിനെ വച്ച് അരമണിക്കൂറിന് ശേഷം ട്രെയിന്‍ പുറപ്പെട്ടു.

Thrissur
English summary
Thrissur Local News: Guarrd in trouble at Shornur railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X