തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ ഇല്ലംനിറ തിങ്കളാഴ്ച; ദേവസ്വം സ്വന്തമായി ചെയ്‌തെടുത്ത കതിര്‍കറ്റകളാണ് ഇക്കുറിയുപയോഗിക്കുക

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ക്ഷേത്രത്തിലെ ഇല്ലംനിറ തിങ്കളാഴ്ച ആഘോഷിക്കും. ദേവസ്വം സ്വന്തമായി ചെയ്‌തെടുത്ത കതിര്‍കറ്റകളാണ് ഇക്കുറിയുപയോഗിക്കുക. പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുംബങ്ങളില്‍ നിന്നുള്ളവരും കതിര്‍ നല്‍കും. ദേവസ്വം ഉടമസ്ഥതയിലുള്ള തിരുവെങ്കിടം തിരുത്തിക്കാട്ട് പറമ്പിലെ 1.60 ഏക്കര്‍ സ്ഥലത്താണു കൃഷി. ദേവസ്വം റിട്ട: ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ. ദിവാകരനാണു കൃഷി പരിപാലിച്ചത്.

<strong>മോരുകറി, വാഴപ്പിണ്ടി തോരന്‍, ഓട്ടട, പ്രഥമൻ.. നാവിൽ വെള്ളമൂറും ഓണവിഭവങ്ങള്‍ ഇതാ ഇങ്ങനെ ഉണ്ടാക്കാം!</strong>മോരുകറി, വാഴപ്പിണ്ടി തോരന്‍, ഓട്ടട, പ്രഥമൻ.. നാവിൽ വെള്ളമൂറും ഓണവിഭവങ്ങള്‍ ഇതാ ഇങ്ങനെ ഉണ്ടാക്കാം!

മേയ് 13നു മന്ത്രി വി.എസ്. സുനില്‍കുമാറാണ് വിത്തിറക്കല്‍ ഉദ്ഘാടനം ചെയ്തത്. ഇല്ലംനിറക്കാവശ്യമായ കതിര്‍കറ്റകള്‍ ഞായറാഴ്ച കൊയ്‌തെടുക്കും. തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ 8.20വരെയുള്ള മുഹൂര്‍ത്തതിലാണു ചടങ്ങ് നടക്കുക. ദേവസ്വം കൃഷിചെയ്തതും പാരമ്പര്യ അവകാശികള്‍ സമര്‍പ്പിച്ചതുമായ കതിര്‍കറ്റകള്‍ കിഴക്കേനടയില്‍നിന്ന് അറുപതോളം കീഴ്ശാന്തിമാര്‍ തലച്ചുമടായി കിഴക്കേ ദീപ സ്തംഭത്തിന് മുന്നില്‍ സമര്‍പ്പിക്കും.

Thrissur

അരിമാവണിഞ്ഞ് നാക്കില വച്ചതിന് മുകളില്‍ സമര്‍പ്പിക്കുന്ന കതിര്‍ക്കറ്റകള്‍ തീര്‍ഥം തളിച്ച് ശുദ്ധി വരുത്തി നമസ്‌കാര മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. കുത്തുവിളക്കും വാദ്യവും അകമ്പടിയാകും. മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി പൂജനടത്തി ഒരു കറ്റ ശ്രീലകത്ത് സമര്‍പ്പിക്കും. പൂജിച്ച കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും.

Thrissur
English summary
Thrissur Local News about 'Guruvayoor illam nira'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X