മഴയിൽ തൃശ്ശൂരിൽ വ്യാപക നാശം: പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം, ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു!
തൃശ്ശൂർ: തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം. ഉരുള്‍പൊട്ടലില്‍ ഒരു മരണം. അതിരപ്പിള്ളിക്കടുത്ത് വെട്ടികുഴിയില്‍ ഉരുള്‍പൊട്ടി പണ്ടാറന്‍പാറ രവീന്ദ്രന്റെ ഭാര്യ ലീല(62) ആണ് മരിച്ചത്. പരിക്കേറ്റ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്.
ചാലക്കുടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ചാലക്കുടിയില്‍ നിരവധിയാളുകള്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അവരെ രക്ഷപ്പെടുത്താന്‍ ചെറിയ വള്ളങ്ങള്‍, ഫ്‌ലോട്ടിംഗ് ബോട്ടുകള്‍ എന്നിവ ആവശ്യമായി വന്നിരിക്കുകയാണ്. ഇവ സജ്ജമാക്കാന്‍ കഴിയുന്നവര്‍ എത്രയും വേഗത്തില്‍ ചാലക്കുടി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പാലിയേക്കര-മണലി സമാന്തരപാത, കാഞ്ഞിരക്കോട്-മങ്ങാട് റോഡ്, ചിറ്റണ്ട, കുണ്ടന്നൂര്‍ റോഡ് എന്നിവിടങ്ങളിലെ വാഹനഗതാഗതം നിരോധിച്ചു.കനത്ത മഴയില്‍ കൂര്‍ക്കഞ്ചേരി മെട്രോയ്ക്ക് സമീപം വലിയ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളില്‍ വീണു. അതേസമയം ആളപായമില്ലെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications