അവിഹിതബന്ധം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ പിടികൂടി: തൃശൂരില്‍ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു
തൃശൂര്‍: അവിഹിതബന്ധം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ പിടികൂടിയതിനു പിന്നാലെ ഭര്‍ത്താവും നാട്ടുകാരും നോക്കി നില്‍ക്കേ യുവതി വീട്ടിലെ കിണറ്റില്‍ ചാടി ജീവനൊടുക്കി. മാള മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യ(32)യാണ് കിണറ്റില്‍ ചാടിയത്. ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ധന്യ ഭര്‍ത്താവ് രാജേഷിന്‍െ്‌റ വീട്ടിലായിരുന്നു താമസം.

ശനിയാഴ്‌ച രാവിലെ ഇവരുടെ വീട്ടില്‍നിന്നും ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. രാവിലെ 10നാണ് ഇയാള്‍ വീട്ടിലെത്തിയത്. അപ്പോള്‍ ധന്യയും ഒന്നര വയസുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവും ഭര്‍ത്താവിന്‍െ്‌റ അമ്മയും പുറത്തു പോയിരിക്കുകയായിരുന്നു. വീട്ടില്‍ യുവാവിനെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരം രാജേഷിന്‍െ്‌റ അമ്മ സുശീലയെ അറിയിച്ചു. അതുവരെ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ചു. സുശീല വീട്ടിലെത്തിയ ശേഷം സംഭവം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് യുവാവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സമൂഹമാധ്യമത്തിലൂടെയാണ് യുവതി കൊടുങ്ങല്ലൂര്‍ കാര സ്വദേശിയായ യുവാവുമായി പരിചയത്തിലാകുന്നത്. യുവാവിനെ അയാളുടെ ഭാര്യയേയും ബന്ധുക്കമളയും വിളിച്ചു വരുത്തി അവര്‍ക്കൊപ്പം വിട്ടു.
മരിച്ച ധന്യയ്‌ക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഇവര്‍ നേരത്തേയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുണ്ട്. ഇതിനാല്‍ ഈ പ്രശ്‌നം ഉണ്ടായപ്പോള്‍ യുവതിയെ സുരക്ഷിതമായി താമസിപ്പിക്കണമെന്ന് ഭര്‍ത്താവ് പോലീസിനോട് ആവശ്യപ്പെട്ടു് എന്നാല്‍ യുവതിയുടെ പേരില്‍ കേസ് ഇല്ലാത്തതുകൊണ്ട് പോലീസ് ഇതിന് തയാറായില്ല.
തുടര്‍ന്ന് യുവതിയുടെ അമ്മയേയും വീട്ടുകാരേയും വിളിച്ചു വരുത്തി അവര്‍ക്കൊപ്പം വിട്ടു. വീട്ടുകാരോടൊപ്പം കൊരട്ടി കോനൂരിലെ വിട്ടിലെത്തിയ യുവതി വീടിന്‍െ്‌റ പിടവരെ എത്തിയ ശേഷം തിരിച്ച് ഓടി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടുകയായിരുന്നു. കനത്ത മഴയില്‍ കിണര്‍ നിറഞ്ഞു കിടന്നതിനാല്‍ നാട്ടുകാരുടെ രക്ഷാ പ്രവര്‍ത്തനം ഫലം കണ്ടില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്. ഉടന്‍ തെന്ന മാളയിലെ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. ഒന്നര വയസുള്ള അഭിനവ് ഏക മകനാണ്. ചാലക്കുടി തഹസില്‍ദാര്‍ മോളി ചിറയത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.












Click it and Unblock the Notifications