തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ പ്രളയക്കെടുതി: ചത്തുപൊങ്ങിയത് ലക്ഷക്കണക്കിന് മൃഗങ്ങള്‍,

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രളയത്തില്‍ ചത്തുപൊങ്ങിയത് ലക്ഷക്കണക്കിന് വളര്‍ത്തു മൃഗങ്ങള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഏറ്റവും വെല്ലുവിളി ചീഞ്ഞുനാറുന്ന ഇവയുടെ അവശിഷ്ടങ്ങളാണ്. ക്ഷീര കര്‍ഷകര്‍ക്കും കോഴി കര്‍ഷകര്‍ക്കും ലക്ഷങ്ങളുടെ നഷ്ടം. ഫാമുകളിലുള്‍പ്പെടെയുള്ള പശുക്കളും കോഴികളും നായ്ക്കളും മറ്റു വളര്‍ത്തു മൃഗങ്ങളും ഒട്ടേറെയാണ് ഇരച്ചു കയറിയ മലവെള്ളത്തില്‍പെട്ടു ചത്തു പോയത്. വലിയ ഫാമുകളില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. ചത്തമൃഗങ്ങള്‍ വെള്ളമിറങ്ങിയതോടെ പല സ്ഥലങ്ങളിലായി ചത്തു പൊങ്ങുന്നു.

പ്രളയക്കെടുതിയില്‍ വലഞ്ഞ ചാലക്കുടിയില്‍ ഡിവൈന്‍ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ഡയറിഫാമില്‍ മാത്രം ചത്തത് 152 പശുക്കളാണ്. പശുക്കിടാങ്ങളും ഇതില്‍ ഉള്‍പ്പെടും. നൂറ്റപ്പത്ത് പന്നികളും 1500 താറാവുകളും എമു, വാത്ത തുടങ്ങിയ മൃഗങ്ങളും ചത്തൊടുങ്ങി. യന്ത്രങ്ങളുടെ നാശം ഫാമിന്റെ നിലനില്‍പ്പു തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലാണെന്ന് അധികൃതര്‍ പറഞ്ഞു. പാല്‍പ്പായസം ഉണ്ടാക്കുന്ന മിഷനറീസ്, യൂണിറ്റ്, കറവ യന്ത്രങ്ങള്‍, ട്രാക്ചര്‍, വാഹനങ്ങള്‍, മില്‍ക്ക് വാന്‍, എന്നിവയെല്ലാം ഇതോടനുബന്ധമായി നശിച്ചു. പ്രളയക്കെടുതി അതിജീവിക്കാനാവാത്ത സ്ഥിതിയിലാണ് പല ഫാമുകളും. ഇതു കൂടാതെ വീട്ടില്‍ വളര്‍ത്തുന്ന ലക്ഷക്കണക്കിന് മൃഗങ്ങളും ചത്തു പൊങ്ങി. പ്രളയ ദുരിതമൊഴിഞ്ഞാലേ ഇവയുടെ പൂര്‍ണമായ കണക്കു കിട്ടൂ.

kallar-1534

ചത്തമൃഗങ്ങള്‍ രോഗഭീതിയും പരത്തുന്നുണ്ട്. അപ്രതീക്ഷിതമായി വെള്ളമുയര്‍ന്ന പ്രദേശങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ ജനങ്ങള്‍ക്കു സമയം ലഭിച്ചില്ല. ചിലര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കു ഇവയെ മാറ്റിയെങ്കിലും ഇവിടെയും പിന്നെ വെള്ളം എത്തിയതാണ് വളര്‍ത്തു മൃഗങ്ങള്‍ കൂട്ടത്തോടെ ഇല്ലാതാകാന്‍ കാരണം. അഗ്‌നിശമന സേനയുള്‍പ്പെടെയുള്ളവരുടെ സഹായത്തോടയാണ് ചത്തു പൊന്തുന്ന വളര്‍ത്തു മൃഗങ്ങളുടെ ജഡങ്ങള്‍ കുഴിച്ചു മൂടുന്നത്.

Thrissur
English summary
thrissur local news huge number of animals dies during flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X