തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലിഫ്റ്റ് പണികൊടുത്തു: ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടെ എട്ടു ജഡ്ജിമാര്‍ക്ക് 'ലിഫ്റ്റില്‍ തടവ്'!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അയ്യന്തോളിലെ പുതിയ കോടതി കെട്ടിടത്തിലെ ലിഫ്റ്റില്‍ ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടെ എട്ടു ജഡ്ജിമാര്‍ കുടുങ്ങി. ജഡ്ജിമാര്‍ ലിഫ്റ്റില്‍ കുടുങ്ങിയത് പരിഭ്രാന്തിക്കിടയാക്കി. പതിനഞ്ചു മിനിറ്റോളം വാതില്‍ തുറക്കാനാകാതെ ലിഫ്റ്റില്‍ അകപ്പെട്ട ജഡ്ജിമാരെ അഗ്‌നിസുരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ലിഫ്റ്റിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചു. ജില്ലയിലെ കോടതികളുടെ പ്രവര്‍ത്തന അവലോകനത്തിനെത്തിയ ഹൈക്കോടതി ജസ്റ്റിസ് രവികുമാര്‍, ജില്ലാസെഷന്‍സ് ജഡ്ജ് ബദറുദീന്‍, സി.ജെ.എം: സുജനമ്മ തുടങ്ങിയവരുള്‍പ്പെടെയാണ് കുടുങ്ങിയത്. സെന്‍സര്‍ തകരാറിലായതാണ് പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ അഞ്ചാം നിലയിലേക്കു പോകാന്‍ ലിഫ്റ്റില്‍ കയറിയതായിരുന്നു. എന്നാല്‍, ഇടയ്ക്കു വാതില്‍ അടഞ്ഞു ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായി. ഉടന്‍ അപകട സൈറണ്‍ മുഴങ്ങുകയും മറ്റു ജീവനക്കാര്‍ ഓടിയെത്തുകയും ചെയ്തു. 'ലിഫ്റ്റ് കീ' ഉപയോഗിച്ചു വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു ബലം പ്രയോഗിച്ചു വാതില്‍ പൊളിക്കാന്‍ നടത്തിയ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

25-thrissur-

പിന്നീട് അഗ്‌നിസുരക്ഷാ സേന 'ഹൈഡ്രോളിക് രക്ഷാസംവിധാനം' ഉപയോഗിച്ചു വാതില്‍ അകത്തി ജഡ്ജിമാരെ പുറത്തിറക്കുകയായിരുന്നു. തൃശൂര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ എ.എല്‍. ലാസര്‍, അസി. ഓഫിസര്‍ ബല്‍റാം ബാബു എന്നിവരുടെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍ ഹമീദ്, ജോണ്‍ ബ്രിട്ടോ, എഡ്വേര്‍ഡ്, ഗിരീഷ്, നവീന്‍, ശിവപ്രസാദ്, മണികണ്ഠന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. എ.സി.പി: വി.കെ. രാജു അടക്കമുള്ള ഉന്നത പോലീസ് സംഘം കാവല്‍ നിന്നു.

Thrissur
English summary
thrissur local news judges trapped in lift.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X