തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ശ്രമം നടക്കുന്നു; ജനങ്ങളോടുള്ള നീതിനിഷേധമെന്ന് ജസ്റ്റിസ് കെമാല്‍പാഷ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നെന്നു ജസ്റ്റിസ് ബി. കെമാല്‍പാഷ. വാര്‍ത്തകള്‍ തടഞ്ഞുവയ്ക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളോടുള്ള നീതിനിഷേധമാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാംതൂണ്‍ എന്ന് അംഗീകരിച്ചേ മതിയാകൂ എന്നും കെമാല്‍പാഷ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് പിപി സലിം എഴുതി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'ന്യൂസ് ക്യാമറയ്ക്ക് പിന്നില്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെമാല്‍പാഷ.

ജനം പ്രതികരിക്കാന്‍ ഭയപ്പെടുന്ന കാലഘട്ടമാണിത്. അപ്രിയമായ സത്യങ്ങള്‍ മിണ്ടരുതെന്നാണ് ചിലരുടെ വയ്പ്. എന്നാല്‍ വിമര്‍ശനാത്മകമായ കുറേ അഭിപ്രായങ്ങള്‍ തനിക്ക് പറയേണ്ടി വന്നിട്ടുണ്ട്. ജസ്റ്റിസ് ആയിരുന്നപ്പോള്‍ തനിക്ക് സര്‍ക്കാര്‍ പ്രത്യേക സുരക്ഷ ഉറപ്പു വരുത്തിയിരുന്നു. വിരമിച്ച സാഹചര്യത്തില്‍ സുരക്ഷ നല്‍കണോ വേണ്ടയോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനമാണ്. അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ഇപ്പോഴും ഭയമില്ല. താന്‍ ഇത്രകാലം ജീവിച്ചിരിക്കാമെന്ന് ആര്‍ക്കും വാക്കു നല്‍കിയിട്ടില്ലെന്നും കെമാല്‍പാഷ വ്യക്തമാക്കി.

Thrissur

കേരളത്തില്‍ സോഷ്യലിസവും സാക്ഷരതയുമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ വിശപ്പിന്റെ പേരില്‍ ആദിവാസി യുവാവായ മധുവിനെ കൊലപ്പെടുത്തില്ലായിരുന്നു. രാഷ്ട്രീയ കൊലപാതകം, സാധാരണ കൊലപാതകം എന്നീ രണ്ടുതരം കൊലപാതകങ്ങളില്ല. നിയമത്തിന് മുന്നില്‍ കൊലപാതകങ്ങളെല്ലാം ഒരുപോലെയാണ്. ഏതുതരം കൊലപാതകങ്ങളും ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തിനൊപ്പം തന്നെയാണ് ഫോട്ടോകളുടേയും ശക്തി. ലോക പ്രശസ്തമായ പല ഫോട്ടോകളും സാമൂഹിക വ്യവസ്ഥിതിയെ മാറ്റി മറിച്ചിട്ടുണ്ടെന്നും കെമാല്‍പാഷ ഓര്‍മിപ്പിച്ചു. ക്യാമറക്കണ്ണുകള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് റിസര്‍ച്ച് ഓഫീസര്‍ രമ്യ കെ. ജയപാല്‍, ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാര്‍, മിനി മുരിങ്ങാത്തേരി, സന്തോഷ് ജോണ്‍ തൂവല്‍, ശശികുമാര്‍ പാറക്കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.

Thrissur
English summary
Thrissur Local News Kamal Pasha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X