തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടലാക്രമണ ഭീതിയില്‍ കാപ്പിരിക്കാട് തീരം; കുടുംബങ്ങൾ വിട്ടുപോയി, തീരങ്ങൾ കവർന്നെടുത്തു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കാപ്പിരിക്കാട്, പെരിയമ്പലം, തങ്ങള്‍പ്പടി എന്നീ തീരങ്ങള്‍ കടലാക്രമണ ഭീതിയില്‍. ഇടവിട്ട് ഉണ്ടാകുന്ന കടല്‍ക്ഷോഭം തീരങ്ങള്‍ കവര്‍ന്നെടുക്കുന്നത് വ്യാപകമാകുകയാണ്. ഏറ്റവും കൂടുതല്‍ കടലാക്രമണം നേരിടുന്നത് കാപ്പിരിക്കാട് തീരമാണ്. ഇവിടെ ശക്തമായ കടലാക്രമണത്തില്‍ അവശേഷിക്കുന്ന വീടുകള്‍ കടലെടുക്കാറായി.

കടലാക്രമണഭീഷണിയെ തുടര്‍ന്ന് ഒട്ടേറെ കുടുംബങ്ങള്‍ വീടുവിട്ടു പോയി. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ മൂന്ന് വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കാപ്പിരിക്കാട് ഹിളര്‍ പള്ളി ഭാഗത്തേക്ക് വരുന്ന ടാറിങ് നടത്തിയ റോഡും കടലാക്രമണത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുതി തൂണുകള്‍ കടലെടുത്തിട്ടുണ്ട്.

Kappirikkad

ഇവിടങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിചേ്ഛദിച്ചിരുന്നു. കാപ്പിരിക്കാട് തീരം മുതല്‍ പെരിയമ്പലം വരെ നൂറുകണക്കിന് കൂറ്റന്‍ തെങ്ങുകളും കാറ്റാടിമരങ്ങളുമാണ് വീണുകൊണ്ടിരിക്കുന്നത്. വരും നാളുകളില്‍ കടലാക്രമണം രൂക്ഷമായാല്‍ പെരിയമ്പലം ബീച്ച് പാര്‍ക്ക് പൂര്‍ണമായും കടലെടുക്കാന്‍ സാധ്യതയുണ്ട്.

ഇടവിട്ടുണ്ടാകുന്ന കടലാക്രമണം കാപ്പിരിക്കാട് തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന ചെറുവഞ്ചിക്കാര്‍ക്ക് തിരിച്ചടിയായി. വഞ്ചികള്‍ മീറ്ററുകള്‍ അകലെ കയറ്റിയിട്ടിരിക്കുകയാണ്. ചില വഞ്ചികള്‍ എടക്കഴിയൂര്‍, പഞ്ചവടി കടപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് മാറ്റിയിട്ടുമുണ്ട്.

Thrissur
English summary
Thrissur Local News about Kappirikkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X