Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ പ്രളയക്കെടുതി; 325 കോടി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി കെകെ ശൈലജ

തൃശൂര്‍: സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കായി 325.5 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി കെ.കെ. ശൈലജ. പ്രളയത്തെ തുടര്‍ന്ന് ആരോഗ്യരംഗത്തെ പശ്ചാത്തല സൗകര്യം പലയിടത്തും തകര്‍ന്നു. ആശുപത്രികള്‍ക്കും ഉപകരണങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ കേന്ദ്രസഹായം അത്യാവശ്യമാണ്. നെടുമ്പാശേരിയില്‍ നടന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച മെമ്മോറാണ്ടം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയ്ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

പ്രളയത്തെ തുടര്‍ന്ന് നടന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം വഹിച്ച പങ്കിനെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു. രോഗപ്രതിരോധ രംഗങ്ങളിലും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്ന് അഭിപ്രായപ്പെട്ടു.

KK Shylaja

വിദഗ്ധരടങ്ങിയ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ടീമിനെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യാന്‍ കേരളത്തിലേക്ക് അയയ്ക്കും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആവശ്യമുള്ളവ, ഹ്രസ്വകാല ഘട്ടത്തിലേക്ക് അടിയന്തരമായി ആവശ്യമുള്ളവ എന്നിങ്ങനെ തരംതിരിച്ച് ആരോഗ്യരംഗത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ താല്‍ക്കാലികമായി ഡോക്ടറെയും മറ്റ് ജീവനക്കാരെയും കൂടുതലായി അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കും.

വീട് തകര്‍ന്നവര്‍ക്ക് വീടുവച്ചു നല്‍കാന്‍ കേന്ദ്ര സഹായം ഉറപ്പു നല്‍കി. പ്രളയ ദിവസങ്ങളില്‍ കേന്ദ്രത്തിന്റെ സമീപനം അനുഭാവ പൂര്‍ണമായിരുന്നുവെന്നും തുടര്‍ന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി പ്രീതി സുധ, ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+