തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനകള്‍ക്ക് സുഖചികിത്സ ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനകള്‍ക്ക് ആരോഗ്യസംരക്ഷണത്തിനും ശരീരപുഷ്ടിക്കും വേണ്ടി ഒരുമാസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സ ആരംഭിച്ചു. സുഖചികിത്സയുടെ ഉദ്ഘാടനം ശ്രീ വടക്കുംനാഥ ക്ഷേത്രാങ്കണത്തില്‍ വച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ. എംകെ സുദര്‍ശന്‍ നിര്‍വ്വഹിച്ചു.

സുഖചികിത്സക്കുള്ള ആനകളെ തേച്ച് കുളിപ്പിച്ച് ഒരുക്കി ശ്രീ വടക്കുംനാഥ ക്ഷേത്രാങ്കണത്തില്‍ എത്തിച്ച് മരുന്നുകളുടെ ചേരുവകളോടുകൂടിയ ചോറുരുള നല്‍കിയായിരുന്നു സുഖചികിത്സയ്ക്ക് തുടക്കംകുറിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തൃശ്ശൂര്‍ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. ജയകുമാര്‍, വടക്കുന്നാഥന്‍ ദേവസ്വം മാനേജര്‍ കെ.കെ. രാജന്‍, ലൈവ് സ്റ്റോക്ക് മാനേജര്‍ സിജു നമ്പൂതിരി, വടക്കുന്നാഥന്‍ ക്ഷേത്രക്ഷേമസമിതി കണ്‍വീനര്‍ ഹരിഹരന്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kochin devaswam board

ച്യവനപ്രാശം, അരി, അഷ്ടചൂര്‍ണ്ണം, മഞ്ഞള്‍പ്പൊടി, ഉപ്പ്, വിവിധങ്ങളായ സിറപ്പുകളും ഗുളികകളുമാണ് സുഖചികിത്സക്കായി ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കുക. ദേവസ്വം എലിഫന്റ് കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. ഹരിദാസിന്റേയും അവണാംപറമ്പ് മഹേശ്വരന്‍ നമ്പൂതിരിയുടേയും ഡോ. എബ്രഹാം തരകന്റേയും നിര്‍ദ്ദേശമനുസരിച്ചാണ് സുഖചികിത്സ നടത്തുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഇപ്പോള്‍ 10 ആനകളാണ് ഉള്ളത്.

Thrissur
English summary
Thrissur Local News about Kochin devaswam board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X