തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാനില്‍ വീണ്ടും മണ്ണിടിച്ചില്‍: മണ്ണിടിഞ്ഞത് ഒന്നാമത്തെ പ്രവേശന കവാടത്തിന്‌ സമീപത്ത്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദേശീയപാത കുതിരാനില്‍ വീണ്ടും മണ്ണിടിച്ചില്‍. ഒന്നാം തുരങ്കത്തിന്റെ തെക്കേഭാഗത്തെ പ്രവേശന കവാടത്തിന്‌ സമീപമാണ്‌ മണ്ണിടിച്ചിലുണ്ടായത്‌. കുതിരാന്‍ തുരങ്ക നിര്‍മാണത്തിലെ തൊഴിലാളികളും നിര്‍മാണ ആവശ്യത്തിനുള്ള നിരവധി വാഹനങ്ങളും പോകുന്ന പ്രദേശത്താണ്‌ മണ്ണിടിച്ചില്‍ ഉണ്ടായതെങ്കിലും അപകടസമയത്ത്‌ ആരും ഇല്ലാത്തതിനാല്‍ ആളപായമില്ല. ഇടത്‌ തുരങ്കം അവസാനിക്കുന്ന വഴുക്കുംപാറ പ്രദേശത്തെ മലയില്‍ നിന്നും വന്‍ പാറ കല്ലുകളും മണ്ണുമായി അടര്‍ന്ന്‌ വീഴുകയായിരുന്നു.

ഒന്നാം തുരങ്കത്തിലൂടെ ഗതാഗതം ആരംഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെ മണ്ണിടിഞ്ഞത്‌ ആശങ്കയ്‌ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ഫെബ്രുവരിയിലും കുതിരാന്‍ തുരങ്കം തുടങ്ങുന്ന ഇരുമ്പ്‌ പാലം ഭാഗത്ത്‌ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അന്ന്‌ ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥലത്തെത്തി അപകട ഭീഷണിയുള്ള പാറകള്‍ പൊട്ടിച്ച്‌ മാറ്റി കോണ്‍ക്രീറ്റ്‌ ചെയ്യുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും നടപടിയായിട്ടില്ല.

kuthiraanlandsliding-

തുരങ്കം തുടങ്ങുന്നിടത്തും അവസാനിക്കുന്ന സ്‌ഥലത്തും മണ്ണും പാറകളും എത്‌ സമയത്തും ഇടിയുമെന്ന ഭീതിയുള്ളതിനാല്‍ തുരങ്കത്തിലൂടെ ഉടന്‍ ഗതാഗതം ആരംഭിക്കാന്‍ സാധ്യതയില്ല. കനത്ത മഴയും പാറക്കെട്ടിലൂടെ ഉറവ വരുന്നതുമാണ്‌ മണ്ണിടിച്ചില്‍ ഉണ്ടാവാനുള്ള പ്രധാന കാരണം. ഇതിന്‌ പുറമെ വഴുക്കുംപാറ ഭാഗത്ത്‌ പഴയ റോഡിന്റെ വശം ഇടിഞ്ഞ്‌ തുടങ്ങിയതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്‌.കഴിഞ്ഞ ദിവസങ്ങളിലും കുതിരാനിലെ നിലവിലുള്ള റോഡിന്‌ സമീപം മണ്ണിടിഞ്ഞതിനെ തുടര്‍ന്ന്‌ മണല്‍ച്ചാക്ക്‌ അടുക്കിവച്ചാണ്‌ മണ്ണിടിച്ചില്‍ പ്രതിരോധിച്ചത്‌. ചാക്ക്‌ നിറക്കുന്ന പണികള്‍ നടക്കുകയാണ്‌. തുടര്‍ച്ചയായി മണ്ണിടിയുന്നത്‌ ആശങ്കയുണ്ടാക്കുന്നു.

കൂടാതെ കുതിരാനിലെ റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന്‌ കഴിഞ്ഞദിവസം വന്‍ ഗതാഗത കുരുക്കുണ്ടായിരുന്നു. തൃശൂര്‍- പാലക്കാട്‌ ദേശീയപാതയിലെ യാത്രാദുരിതം പരിഹരിക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. കുതിരാനിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെ. രാജന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റിലാണ്‌ യോഗം സംഘടിപ്പിച്ചത്‌. മണ്ണിടിയുന്നത്‌ പൂര്‍ണമായും ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുതിരാന്‍, കൊമ്പഴ, മമ്മത പടി, വില്ലന്‍ വളവ്‌, ഇരുമ്പ്‌ പാലം, വെട്ടിക്കല്‍, മണ്ണുത്തി, പട്ടിക്കാട്‌, മുളയം റോഡ്‌ ജങ്‌ഷന്‍ എന്നിവിടങ്ങളില്‍ റോഡിലെ കുഴികളും അപകടഭീതി സൃഷ്‌ടിക്കുന്നു.

Thrissur
English summary
thrissur local news land sliding in kuthiran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X