തൃശ്ശൂരിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;ചാലക്കുടി പുഴ കരകവിഞ്ഞു, ഹെലികോപ്റ്റർ രംഗത്ത്!
തൃശ്ശൂർ: ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.തൃശൂര്‍ അക്വാട്ടിക് ലൈനിലെ വീടുകളില്‍ വെള്ളം കയറി. ചാലക്കുടി - അങ്കമാലി റൂട്ടില്‍ ഗതാഗതം ഒറ്റവരിയാക്കി. ചേലക്കര ജീവോദയ ആശുപത്രിക്ക് സമീപത്തുള്ള റോഡില്‍ വെള്ളം കയറി വാഹനഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍.
സോഷ്യല്‍ മീഡിയയിലൂടെയുള്ള കുപ്രചരണങ്ങള്‍ക്ക് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും എ.സി.മൊയ്തീന്‍. തൃശൂര്‍-പാലക്കാട് ദേശീയപാത കുതിരാനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കുഴൂര്‍ പഞ്ചായത്തിലെ പുലയന്‍തുരുത്തില്‍ 18 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ചാലക്കുടി പുഴ കരകവിഞ്ഞ് അന്നമനട മേഖലയിലെ നിരവധി പ്രദേശങ്ങളില്‍ റോഡ് മുങ്ങി. കുഴൂര്‍ പഞ്ചായത്തിലെ കുണ്ടൂർ,കൊച്ചുകടവ് ,വയലാര്‍ ,തിരുത്ത, പൊയ്യ പഞ്ചായത്തിലെ കഴിഞ്ചിത്തറ പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ വെള്ളത്തിലായി. കൊച്ചുകടവ് ,കുണ്ടൂര്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരി നെല്ലുവായ് പ്രദേശങ്ങളില്‍ വെള്ളം കയറി.

കുമരനെല്ലൂര്‍ കൈതക്കോട് ചിറ തകര്‍ന്നു. വടക്കാഞ്ചേരി പുഴയില്‍ വെള്ളമുയരുന്നു. തൃശൂര്‍ അക്വാട്ടിക് ലൈനിലെ വീടുകളില്‍ വെള്ളം കയറി. ഭാരതപ്പുഴ കര കവിഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പാലിയേക്കര-മണലി സമാന്തരപാത, കാഞ്ഞിരക്കോട്-മങ്ങാട് റോഡ്, ചിറ്റണ്ട, കുണ്ടന്നൂര്‍ റോഡ് എന്നിവിടങ്ങളിലെ വാഹനഗതാഗതം നിരോധിച്ചു.കനത്ത മഴയില്‍ കൂര്‍ക്കഞ്ചേരി മെട്രോയ്ക്ക് സമീപം വലിയ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളില്‍ വീണു. ആളപായമില്ല.
ചാലക്കുടി മേഖലയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഹെലികോപ്റ്റർ രംഗത്തുണ്ട്. ഹെലികോപ്റ്റർ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി വിഎസ് സുനിൽകുമാർ വ്യക്തമാക്കി. 300 പേരാണ് വെള്ളക്കെട്ടിൽ കുടുങ്ങിയിരിക്കുന്നത്. കോപ്റ്ററിൽ രക്ഷപെടുത്തുന്നവരെ കൊച്ചിയിലേക്ക് മാറ്റും. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഭരണകൂടം അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications